Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കോടി തികച്ച 3 സീരീസ് ഡ്രൈവിങ് സ്കൂളിന്

BMW Ten Millionth 3 Series

ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി വാഹനമായ 3 സീരിസ് സെഡാന്റെ ഒരു കോടി തികയ്ക്കുന്ന വാഹനം സ്വന്തമാക്കിയത് ഡ്രൈവിംഗ് സ്കൂൾ. ബിഎംഡബ്ല്യുവിന്റെ മ്യുനിച്ച് പ്ലാന്റിൽ ബിഎംഡബ്ല്യു വെൽറ്റിൽ നിന്ന് ഒരു കോടി തികച്ച് പുറത്തിറങ്ങുന്ന 3 സീരീസ് സെഡാൻ ജർമ്മനിയിലെ ഐഷ്സ്റ്റാറ്റിലെ ഡ്രൈവിങ് സ്കൂള്‍ ഉടമയായ ഷാവെ ബിറ്റലാണ് സ്വന്തമാക്കിയത്. ബിഎംഡബ്ല്യുവിന്റെ ഫാക്റ്ററിയിലെ ഉദ്യോഗസ്ഥരും പ്ലാന്റിലെ ജോലിക്കാരും ചേർന്ന് പ്രത്യേകം സംഘടിപ്പിച്ച പരിപാടിയിലാണ് 320 ഡി ഷാവെറിന് കൈമാറിയത്.

ബിഎംഡബ്ല്യുവിന്റെ ഏറ്റവും അധികം വിജയിച്ച വാഹനങ്ങളിലൊന്നായ 3 സീരീസ് 1975 ലാണ് പുറത്തിറങ്ങുന്നത്. 130 രാജ്യങ്ങളിലായി ഏകദേശം 14 ദശലക്ഷം 3 സീരീസുകളാണ് ബിഎം‍‍ഡബ്ല്യു പുറത്തിറക്കിയിട്ടുള്ളത്. നാൽപ്പതുവർഷത്തെ ചരിത്രമുള്ള 3 സീരീസിന്റെ ആറ് തലമുറകൾ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.