Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറാം പിറന്നാളിന് ബി എം ഡബ്ല്യു വിഷന്‍ നെക്‌സ്റ്റ് 100

bmw-vision-next-100-1 BMW Vision Next 100 Concept

നൂറാം വാര്‍ഷികം (സെന്‌റിനറി) ആഘോഷത്തോടനുബന്ധിച്ച് ബി എം ഡബ്ല്യു വിഷന്‍ നെക്‌സ്റ്റ് 100 എന്ന പേരില്‍ പുതിയ കണ്‍സെപ്റ്റ് കാര്‍ പുറത്തിറക്കി. പേരു സൂചിപ്പിക്കും പോലെ 100 വര്‍ഷത്തിനു ശേഷം ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി എങ്ങനെയിരിക്കും എന്നതിന്‌റെ സൂചന നല്‍കുന്ന വിധത്തിലാണ് പുതിയ കണ്‍സെപ്റ്റ് കാറിന്‌റെ രൂപകല്‍പനയെന്നാണ് കമ്പനി അവകാശപ്പെടുന്നു. പരമ്പരാഗത കാറുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് പുതിയ കണ്‍സെപ്റ്റ് മോഡല്‍. പരമ്പരാഗത ഹെഡ്‌ലൈറ്റിനു പകരം ഇരട്ട ലൈന്‍ ഹെഡ്‌ലാംപാണുള്ളത്. മുന്‍വശത്ത് ഇരട്ട കിഡ്‌നിയുടേതിനു സമാനമായി ഗ്രില്‍ നല്‍കിയിരിക്കുന്നു. സെന്‍സറുകളും റഡാറും ഗ്രില്ലിൽ നൽകിയിരിക്കുന്നു.

bmw-vision-next-100-3 BMW Vision Next 100 Concept

ഭാവി കാറുകള്‍ പൂര്‍ണമായും സ്വയംനിയന്ത്രിതമായിരിക്കും. ഇതിന് അടിവരയിടുന്ന തരത്തിലാണ് ബി എം ഡബ്ല്യു വിഷന്‍ നെക്‌സ്റ്റ് 100 കൊണ്‍സെപ്റ്റ് കാറിലെ സ്റ്റിയറിങ് സംവിധാനം. പരമ്പരാഗത സ്റ്റിയറിങ് വീലിനു പകരമായി സ്റ്റിയറിങ് കോളമാണു നല്‍കിയിരിക്കുന്നത്. ഡ്രൈവിങ് ചെയ്യുമ്പോള്‍ പുറത്തേക്കെടുക്കാവുന്ന ഈ കോളം ആവശ്യമില്ലാത്തപ്പോള്‍ അകത്തേക്കു ഉള്‍വലിക്കാനാകും. ഓട്ടോണമസ് ഡ്രൈവ് മോഡ് തിരക്കുള്ള വീഥികളിലും പ്രയോജനപ്പെടുത്താം. സാഹസിക ഡ്രൈവിങ്ങ് താല്‍പ്പര്യമുള്ള വര്‍ക്കു വേണ്ടി ബൂസ്റ്റ് മോഡ് എന്ന പേരില്‍ സ്‌പോര്‍ട്‌സ് ഡ്രൈവ് മോഡുണ്ട്.

bmw-vision-next-100-2 BMW Vision Next 100 Concept

വലുപ്പമേറിയ വിന്‍ഡ് സ്‌ക്രീനാണ് മറ്റൊരു പ്രത്യേകത. ഹെഡ് അപ് ഡിസ്‌പ്ലേ കൂടുതല്‍ മികച്ചതാക്കുന്നു. എന്‍ജിന്‍ ഏതാണെന്നു ബി എം ഡബ്ല്യു വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ തികച്ചും പരിസ്ഥിതി അനുകൂലമാണെന്ന കമ്പനിയുടെ വെളിപ്പെടുത്തല്‍ കൊണ്‍സെപ്റ്റ് മോഡലില്‍ ഇലക്ട്രിക് എന്‍ജിനായിരിക്കുമെന്ന സൂചന നല്‍കുന്നു. അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ മോഡലിന്‌റെ നിര്‍മാണം തുടങ്ങുമെന്ന് പറയുന്നു.

bmw-vision-next-100-1 BMW Vision Next 100 Concept

ഈ വര്‍ഷം തന്നെ മൂന്നു കണ്‍സെപ്റ്റ് മോഡലുകള്‍ കൂടി തങ്ങളുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിക്കും. എവരി മിനി ഇസ് മൈ മിനി (Every Mini Is My Mini) എന്ന ആശയത്തില്‍ അധിഷ്ടിതമായ മിനി വിഷന്‍ നെക്‌സ്റ്റ് 100, റോള്‍സ് റോയ്‌സ് വിഷന്‍ നെക്‌സ്റ്റ് 100 എന്നിവയാണ് ഇവയില്‍ പ്രധാനം. 114 വര്‍ഷം നീളമുള്ള റോള്‍സ് റോയസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കണ്‍സെപ്റ്റ് കാര്‍ പുറത്തിറക്കുന്നത്. ദ ഗ്രേറ്റ് എസ്‌കേപ്പ് എന്ന പേരില്‍ പുറത്തിറക്കുന്ന മോട്ടറാഡ് വിഷന്‍ നെക്‌സ്റ്റ് 100 ആണ് മൂന്നാമത്തെ കണ്‍സെപ്റ്റ് കാര്‍. എല്ലാ മോഡലുകളും വരുംകാലത്തെ സഞ്ചാരത്തിന് അനുയോജ്യമാകുമെന്നും തികച്ചും പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.