Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയിൽ ബോഷിനു പുതിയ നിർമാണശാല

bosch

ജർമൻ വാഹനഘടക നിർമാതാക്കളായ ബോഷിന്റെ ഇന്ത്യയിലെ 15—ാമതു ശാല ചെന്നൈയ്ക്കടുത്ത് ഒരഗടത്ത് പ്രവർത്തനം ആരംഭിച്ചു. ബോഷ് പവർ ടൂൾസ് ബിസിനസ് ഡിവിഷനു വേണ്ടിയുള്ള ഉൽപന്നങ്ങളാണ് രണ്ട് ഏക്കർ സ്ഥലത്തു തുടങ്ങിയ ശാലയിൽ നിർമിക്കുക.പ്രാദേശിക വിപണിക്കായി പ്രാദേശികമായി നിർമിക്കുക എന്ന പദ്ധതി പ്രകാരമാണു പുതിയ ശാല ആരംഭിച്ചതെന്നു ബോഷ് മാനേജിങ് ഡയറക്ടർ സ്റ്റെഫാൻ ബെൺസ് അറിയിച്ചു.

പ്രധാനമായും ഇന്ത്യൻ വിപണിയുടെ ആവശ്യം നിറവേറ്റുകയാണു ശാലയുടെ ലക്ഷ്യമെങ്കിലും ചെറിയ തോതിൽ ഏഷ്യൻ, മധ്യ പൂർവ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കു കയറ്റുമതിയും നടത്തുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. പുതുമ നിറഞ്ഞതും ഉയർന്ന ഗുണനിലവാരമുള്ളതുമായ ആധുനിക പവർ ടൂൾസ് മത്സരക്ഷമമായ വിലകളിൽ ഇടപാടുകാരിലെത്തിക്കാനാണു ചെന്നൈയിൽ ബോഷ് പുതിയ ശാല സ്ഥാപിച്ചത്. വിപണിയുടെ ആവശ്യം മുൻനിർത്തി ഉൽപ്പാദനം ക്രമീകരിക്കാൻ കഴിയുംവിധമാണു ശാലയുടെ ഘടനയെന്നും ബെൺസ് അറിയിച്ചു. ആംഗിൾ ഗ്രൈൻഡേഴ്സ്, ഇംപാക്ട് ആൻഡ് റോട്ടറി ഗ്രിൽസ്, റോട്ടറി ഹാമർ, മാർബിൾ കട്ടർ, എയർ ബ്ലോവർ തുടങ്ങിയ ഉൽപന്നങ്ങളാണു ബോഷ് പുതിയ പ്ലാന്റിൽ നിർമിക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.