Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെൻസിന്റെ സ്വർണ്ണക്കാർ

brabus-rocket-900-desert-gold-edition-4

സ്വർണ്ണം എന്ന മഞ്ഞ ലോഹത്തിൽ കണ്ണു മഞ്ഞളിക്കാത്തവരായി ആരുമുണ്ടാകില്ല. സ്വർണ്ണത്തിനോട് അത്ര പ്രേമമാണ് മനുഷ്യർക്ക്. അപ്പോൾ സ്വർണ്ണം പൂശിയ ബെൻസ് കാറായാലോ സംഗതി പൊളിക്കും അല്ലേ. സ്വർണ്ണം പൂശിയ മെഴ്സിഡസ് ബെൻസ് എസ് ക്ലാസ് ഇന്ത്യയിലെങ്ങുമല്ല അങ്ങ് ദുബായ് ഇന്റർനാഷണൽ മോട്ടോർ ഷോയിലാണ് പ്രദർശിപ്പിച്ചത്.

brabus-rocket-900-desert-gold-edition-3 brabus rocket 900 desert gold edition

ബെൻസിന്റെ കാറുകൾ മാത്രം മോഡിഫിക്കേഷൻ ചെയ്യുന്ന ജർമ്മൻ കമ്പനി ബ്രാബസാണ് സ്വർണ്ണം പൂശിയ എസ് ക്ലാസിനു പിന്നിൽ മെഴ്സിഡിസ് ബെൻസ് എസ്65 എഎംജി മോഡലിനെയാണ് സ്വർണ്ണ കാറാക്കി മാറ്റിയിരിക്കുന്നത്. ബ്രാബസ് റോക്കറ്റ് 900 ഡസേർട്ട് ഗോൾഡ് എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ്ണക്കാർ ഗൾഫ് രാജ്യങ്ങളിലും മറ്റ് മധ്യേഷ്യൻ രാജ്യങ്ങളിലും മാത്രമേ വാങ്ങാൻ കിട്ടൂ.

brabus-rocket-900-desert-gold-edition-6 brabus rocket 900 desert gold edition

സ്വർണ്ണ വർണമാണ് കാറിന്. കൂടാതെ കാറിന്റെ ബ്രേക്ക് കാലിപ്പറുകൾക്കും സ്വർണം പൂശിയതാണ്. 6.3 ലിറ്റർ ശേഷിയുള്ള വി12 എൻജിനാണ് വാഹനത്തിന്. ബ്രാബസ് എഞ്ചിന്റെ കരുത്തും പെർഫോമൻസും വർദ്ധിപ്പിച്ചിട്ടുണ്ട്. ഏകദേശം 887 കുതിരശക്തിയും 1198 എൻഎം ടോർക്കും എഞ്ചിൻ ഉൽപാദിപ്പിക്കുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 3.7 സെക്കന്റും 200 കിലോമീറ്റർ വേഗതയിലെത്താൻ 9.1 സെക്കന്റും മതി റോക്കറ്റ് 900ന്. മണിക്കൂറിൽ 350 കിലോമീറ്ററാണ് ബ്രാബസ് റോക്കറ്റ് 900ന്റെ പരമാവധി വേഗത.

ഇന്റീരിയറിലും സ്വർണ്ണ വർണ്ണമാണ്. സ്വർണ്ണ നൂലുകൾ കൊണ്ടാണ് വാഹനത്ത സീറ്റുകൾ തുന്നിയിരിക്കുന്നത്. കൂടാതെ സ്റ്റിയറിങ്ങിലും ഡാഷ് ബോർഡിലുമെല്ലാം സ്വർണ്ണ നിറത്തിന്റെ മഞ്ഞളിപ്പാണ്. പിന്നിലും സ്വർണ്ണമയം തന്നെ. ആഡംബരം കവിഞ്ഞൊഴുകുന്ന ഈ ബെൻസ് കാർ സ്വന്തമാക്കണമെങ്കില്‍ ഏകദേശം 3.7 കോടി രൂപ മുടക്കണം.