Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനങ്ങൾക്ക് ബി എസ് നാല് നിലവാരം 2017 ഏപ്രിലോടെ

BS - IV

മലിനീകരണ നിയന്ത്രണത്തിൽ നിലപാട് കർശനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. 2017 ഏപ്രിൽ ഒന്നു മുതൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പാലിക്കുന്ന നാലു ചക്ര വാഹനങ്ങൾ മാത്രമേ നിർമിക്കാൻ പാടുള്ളൂവെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചു.

എന്നാൽ ചില സംസ്ഥാനങ്ങളിൽ ഭാരത് സ്റ്റേജ് നാല് നിലവാരപ്രകാരമുള്ള മാസ് എമിഷൻ സ്റ്റാൻഡേഡ് ഈ ഒക്ടോബർ ഒന്നിനു തന്നെ പ്രാബല്യത്തിലെത്തും. മറ്റു സംസ്ഥാനങ്ങളിൽ 2016 ഏപ്രിൽ ഒന്നു മുതലാവും ഈ നിലവാരം നടപ്പാവുകയെന്നും മന്ത്രാലയത്തിന്റെ വിജ്ഞാപനം വ്യക്തമാക്കുന്നു.

രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖല(എൻ സി ആർ)യ്ക്കു പുറമെ മുംബൈ, കൊൽക്കത്ത, ചെന്നൈ, അഹമ്മദബാദ്, ബെംഗളൂരു, ഹൈദരബാദ്(സെക്കന്ദരബാദ് അടക്കം), കാൺപൂർ, പുണെ, സൂറത്ത്, ആഗ്ര, ലക്നൗ, ഷോളാപ്പൂർ എന്നീ നഗരങ്ങളിലും 2010 ഏപ്രിൽ മുതൽ തന്നെ ഭാരത് സ്റ്റേജ് നാല് നിലവാരം പുലർത്തുന്ന ഇന്ധനങ്ങളുടെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. 2014 ഒക്ടോബറോടെ ബി എസ് നാല് നിലവാരമുള്ള ഇന്ധനവിൽപ്പന 20 നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ രാജ്യത്തെ 30 നഗരങ്ങളിൽ കൂടി ഈ നിലവാരം പുലർത്തുന്ന ഇന്ധനം ലഭ്യമാണ്.

ഇതോടെയാണു ഭാരത് സ്റ്റേജ് നാല് നിലവാരം പുലർത്തുന്ന വാഹനങ്ങളുടെ നിർമാണം സംബന്ധിച്ചും കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയത്. വിജ്ഞാപനം ചെയ്ത മേഖലകളിൽ നിർദിഷ്ട തീയതി മുതൽ ഇത്തരം വാഹനങ്ങൾക്കു മാത്രമാവും റജിസ്ട്രേഷൻ അനുവദിക്കുകയെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഇന്ധനവിൽപ്പന ആരംഭിച്ച സാഹചര്യത്തിലാണു വാഹനങ്ങളുടെ കാര്യത്തിലും പുതിയ മാനദണ്ഡം കർശനമാക്കുന്നതെന്നും വിജ്ഞാപനത്തിലുണ്ട്.

അന്തരീക്ഷ മലിനീകരണത്തിന് വഴി വയ്ക്കുന്ന കാർബൺ മോണോക്സൈഡ്(സി ഒ), ഹൈഡ്രോ കാർബൺ(എച്ച് സി), ഓക്സൈഡ്സ് ഓഫ് നൈട്രജൻ, സൾഫർ എന്നിവയുടെ അളവ് ഭാരത് സ്റ്റേജ് മൂന്ന് നിലവാരമുള്ള ഇന്ധനത്തെ അപേക്ഷിച്ചു ഭാരത് സ്റ്റേജ് നാല് ഇന്ധനങ്ങളിൽ കുറവാണെന്നതാണ് പ്രധാന വ്യത്യാസം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.