Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിൽ താരമായ ബുള്ളറ്റുകൾ

star-bullet

സിനിമയിൽ വാഹനങ്ങൾക്ക് നിർണ്ണായക റോളുണ്ട്. നായകന്മാരെ അവതരിപ്പിക്കുന്ന സീൻ മുതൽ ക്ലൈമാക്സിൽ വരെ വാഹനങ്ങൾ നിറഞ്ഞ് നിൽക്കാറുണ്ട്. വാഹനങ്ങളിൽ ബൈക്കും കാറുമൊക്കെ ഉൾപ്പെടുമെങ്കിലും ബൈക്ക് ആരാധകർക്കായി ബൈക്ക് ഓടിച്ച് തിളങ്ങാനും താരങ്ങൾക്ക് മടിയില്ല. താരങ്ങളിൽ ഭൂരിപക്ഷവും ബൈക്ക് ഓടിക്കുമ്പോൾ ബുള്ളറ്റാണ് തിരഞ്ഞെടുക്കാറ്. കൂടുതൽ സുരക്ഷിതത്വവും സ്റ്റെലിഷും ആയതിനാലാണ് ബുള്ളറ്റിൽ കറങ്ങി നടക്കാൻ താരങ്ങൾ താൽപര്യം കാണിക്കുന്നത്. ഇതാ ബുള്ളറ്റിൽ കൈയ്യടി നേടിയ ചില മിടുക്കൻമാർ

മോഹൻലാൽ

mohanlal-bullet

മുണ്ട് മടക്കി ഉടുക്കല്ലിലും മീശ പിരിക്കലിലും ലാലേട്ടനെ തോൽപ്പിക്കാൻ ആരുമില്ലെന്നാണ് ആരാധക പക്ഷം.അത് പോലെ തന്നെയാണ് ബുള്ളറ്റിൽ സഞ്ചരിച്ച് കൈയ്യടി നേടിയവരിലും ഒന്നാമൻ ലാലേട്ടൻ തന്നെയാണ് .ആദ്യകാല സിനിമകളിൽ ബുള്ളറ്റിൽ ലാലേട്ടൻ എത്തിയിരുന്നെങ്കിലും സുഖമോ ദേവിയിലെ കഥാപാത്രത്തിനായി മീശ പിരിച്ച് ബുള്ളറ്റിൽ എത്തിയപ്പോൾ ആരാധകർ നിറകൈയ്യടിയോടെ സ്വീകരിച്ചു.പിന്നെ ഇങ്ങോട്ട് സ്ഫടികം, പിൻഗാമി, ആറാം തമ്പുരാൻ, അലിഭായ്, സ്നേഹ വീട് തുടങ്ങിയ ചിത്രങ്ങളിൽ ലാലേട്ടൻ ബുള്ളറ്റ് പായിച്ച് എത്തി. പിൻഗാമിയിൽ ഉപയോഗിച്ച ബുള്ളറ്റ് വർഷങ്ങൾക്ക് ഇപ്പുറം സ്നേഹവീട് എന്ന ചിത്രത്തിൽ ഉപയോഗിക്കാനും ലാലേട്ടനായി.

മമ്മൂട്ടി

mammooty-bullet

ലാലേട്ടനെ പോലെ ബുള്ളറ്റ് മമ്മൂക്കയ്ക്കും ഹരമാണ് . ആഗസ്റ്റ് ഒന്ന് എന്ന ചിത്രത്തിലെ ക്ലൈമാക്സിന് തൊട്ട് മുൻപ് ബുള്ളറ്റിൽ പറന്ന് എത്തുന്ന മമ്മൂക്കയുടെ പെരുമാൾ തീയേറ്ററിൽ കൈയ്യടി നേടി.പിന്നെ ഹിറ്റ്ലർ, അണ്ണൻതമ്പി, പരുന്ത്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഫയർമാൻ, ആഗസ്റ്റ് 15 തുടങ്ങി പുതിയ നിയമത്തിൽ വരെ മമ്മൂക്ക ബുള്ളറ്റിൽ തകർത്ത് ആടി.

സുരേഷ് ഗോപി‍

ബുള്ളറ്റിൽ എത്തി ഷൈൻ ചെയ്യുന്ന കാര്യത്തിൽ സുരേഷ് ഗോപിയും പുലിയാണ്. ജിഎസ് വിജയന്റെ ഹിറ്റ് ചിത്രം ആനവാല മോതിരത്തിലാണ് സുരേഷ് ബുള്ളറ്റിൽ ചെത്തിയത്. പിന്നെ വാഴുന്നോർ, സായ് വർ തിരുമേനി, തുടങ്ങിയ ചിത്രങ്ങളിൽ സുരേഷ് ഗോപിയും ബുള്ളറ്റ് തന്റെ വാഹനമാക്കി.

ദീലീപ്– ജയറാം

jayaram-bullet

ഷാഫി ചിത്രം കല്യാണരാമനിലാണ് ദീലീപ് ബുള്ളറ്റ് താരമായത്. ഇതിലെ രാമൻകുട്ടി എന്ന കഥാപാത്രത്തിനായി ദീലീപ് ബുള്ളറ്റ് ഓടിച്ച് എത്തി. കഥാപാത്രത്തിന് ഒപ്പം ദീലീപിന്റെ ബൈക്ക് ഓടിക്കലും ശ്രദ്ധേയമായി. കൊട്ടാരം വീ്ട്ടിൽ അപ്പൂട്ടൻ , സീനിേയഴ്സ് തുടങ്ങിയ ചിത്രങ്ങളിലാണ് ജയറാം ബുള്ളറ്റിൽ എത്തിയത്. തങ്ങളുടെ ശരീരത്തിന് യോജിക്കാത്തതിനാൽ ആണെന്ന് തോന്നുന്നു ഇരു താരങ്ങളും ബുള്ളറ്റ് അധികം സിനിമകളിൽ ഉപയോഗിക്കാറില്ല,.

പൃഥ്വിരാജ്

prithviraj-bullet

യുവതാരങ്ങളിൽ ബുള്ളറ്റിൽ തിളങ്ങിയവരിൽ കേമൻ പൃഥ്വി തന്നെ. മുംബൈ പൊലീസ്, കാക്കി, അനാർക്കലി തുടങ്ങിയ ചിത്രങ്ങളിലാണ് ബുള്ളറിൽ കറങ്ങി നടക്കുന്ന പൃഥ്വിയെ കാണുന്നത്.

ഫഹദ് ഫാസിൽ

fahad-bullet

അമൽ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് ഫഹദ് ബുള്ളറ്റിൽ എത്തിയത്. പഴയകാലഘട്ടത്തെ കഥയായതിനാൽല അതിന് യോജിക്കുന്ന പഴയ കാല ബുള്ളറ്റാണ് ചിത്രത്തിൽ ഫഹദ് ഉപയോഗിച്ചത്. ചിത്രത്തിലെ ഫഹദിന്റെ ലുക്കിന് ഒപ്പം ബുള്ളറ്റും ഹിറ്റായി

നിവിൻ പോളി

nivin-poli-bullet

ബുള്ളറ്റിൻ ഹരം നിവിൻ പോളിയും ആസ്വദിച്ച് തീർത്തു. തീയേറ്ററിൽ ഇപ്പോൾ നിറഞ്ഞ് ഓടുന്ന ആക്ഷൻ ഹീറോ ബിജുവിലാണ് നിവിന്റെ ബുള്ളറ്റിലെ കറക്കം. ചിത്രത്തിന്റെ ആദ്യപോസ്റ്ററുകളിൽ ഒന്നും ബുള്ളറ്റിൽ എത്തുന്ന നിവിനായിരുന്നു. അതിനുമുൻപ് ഓം ശാന്തി ഓശാനയിലെ ക്ഷുഭിത യൗവ്വനമായ ഗിരിക്കും കൂട്ടായത് ബുള്ളറ്റായിരുന്നു.

ദുൽഖർ സൽമാൻ

dq-bullet

സമീർതാഹീറിന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയെന്ന റോഡ് മൂവിക്ക് വേണ്ടിയാണ് ബുള്ളറ്റിൽ ദുൽഖർ രാജ്യമൊട്ടാകെ കറങ്ങിയത്. ഇതിൽ നായികയെ തേടിയുള്ള ദുർഖറിന്റെ യാത്രമുഴുവൻ ബുള്ളറ്റിലാണ്. കൂട്ടിന് ബുള്ളറ്റിൽ തന്നെ സണ്ണിവെയ്നും ഉണ്ടായിരുന്നു.