Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ വേണ്ടാത്ത കാർ

rasa-1 Rasa

കാറ്റടിച്ചോടുന്ന കാറോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നാണ് കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. യുകെ ആസ്ഥാനമായുള്ള റിവർസിംമ്പിൾസ് പുറത്തിറക്കുന്ന‌‌‌‌‌ കാറിന്റെ ഇന്ധനം ഹൈഡ്രജൻ. റാസ എന്ന പേരിട്ടിരിക്കുന്ന ഈ കാർ ലണ്ടനിൽ പരീക്ഷണയോട്ടം തുടങ്ങി കഴിഞ്ഞു. പുകയ്ക്ക് പകരം കാറിന്റെ എക്സ്ഹോസ്റ്റ് പൈപ്പിലൂടെ പുറന്തള്ളുന്നതു വെള്ളമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഹൈഡ്രജൻ വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ധനടാങ്ക് പ്രത്യേക രീതിയിലാണു നിർമിച്ചിരിക്കുന്നതെന്നും കമ്പനി വെളിപ്പെടുത്തുന്നു.

rasa-2 Rasa

പരമാവധി 60 മൈൽ (ഏകദേശം 97 കിലോമീറ്റർ) വേഗത കൈവരിക്കാൻ സാധിക്കുന്ന കാറിന് 1.5 കിലോ ഹൈഡ്രജൻ കൊണ്ട് 300 മൈൽ ( 482 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കും. ഫ്യുവൽ സെല്ലിൽ‌ വെച്ച് ഓക്സിജനുമായി സംയോജിച്ച് ഹൈഡ്രജനുണ്ടാകുന്ന ക്യാറ്റലിക്ക് റീയാക്ഷന്റെ ഫലമായി വെള്ളവും കറന്റും ഉണ്ടാകുന്നു. ഇപ്രകാരം ഉണ്ടാകുന്ന കറന്റിൽ നിന്നാണ് വാഹനം ചലിക്കുന്നത്. കൂടാതെ ബ്രേക്കിങിനിടെയുണ്ടാകുന്ന ഊർജം സംഭരിച്ച് അതും വാഹനത്തെ ചലിപ്പിക്കാൻ ഉപയോഗിക്കുന്നു.

rasa Rasa

വാഹനത്തിന്റെ നാല് ടയറുകൾക്കും പ്രത്യേകം മോട്ടറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് 4 വീൽ ഡ്രൈവിലുള്ള വാഹനം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും കമ്പനി പറയുന്നു. ഏകദേശം 15 വർഷത്തെ ഗവേഷണങ്ങളുടെ ഫലമായിട്ടാണ് വാഹനം വികസിപ്പിച്ചതെന്നും 2018 ൽ വാഹനം വിപണിയിലെത്തുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാഹനം പുറത്തിറക്കുന്നതു കൂടാതെ ഇംഗ്ലണ്ടിൽ ആകമാനം 15 ഹൈ‍ഡ്രജൻ ഫില്ലിങ് സ്റ്റേഷനുകൾ തുറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

The Rasa - the new hydrogen powered car by Riversimple