Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശേഷിയേറിയ ഓഫ് ഹൈവേ ട്രക്കുകളുമായി കാറ്റർപില്ലർ

cat-773 Cat 773

യു എസിൽ നിന്നുള്ള കാറ്റർപില്ലർ ഇന്ത്യയിൽ ഭാരവാഹക ശേഷിയേറിയ ഓഫ് ഹൈവേ ട്രക്കുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കൊൽക്കത്തയിൽ നടന്ന ഇന്റർനാഷനൽ മൈനിങ് ആൻഡ് മെഷീനറി എക്സിബിഷനി(ഐ എം എം ഇ)ലാണ് കാറ്റർപില്ലർ പുതിയ ഓഫ് ഹൈവേ ട്രക്കുകളായ ‘കാറ്റ് 773 ഇ’, ‘777 ഇ’ എന്നിവ അവതരിപ്പിച്ചത്. ആഗോളതലത്തിൽതന്നെ നിർമാണ, ഖനനോപകരണ നിർമാണ മേഖലയിൽ മുൻനിരയിലുള്ള കമ്പനിയാണു കാറ്റർപില്ലർ.

വൈദ്യുതോൽപ്പാദനം, എണ്ണ പര്യവേഷണം, റയിൽവേ, പ്രതിരോധം തുടങ്ങി വിവിധ മേഖലകൾക്കുള്ള ഉൽപന്നങ്ങളാണു നിലവിൽ കാറ്റർപില്ലർ ഇന്ത്യയിൽ ലഭ്യമാക്കുന്നത്. ഖനന മേഖലയിൽ ഭൂമിയുടെ ഉപരിതലത്തിലും ഭൂമിക്കടിയിലും പ്രവർത്തിക്കുന്ന ഖനികൾക്ക് ആവശ്യമായ ഉൽപന്നങ്ങളുടെ വിപുല ശ്രേണിയും കാറ്റർപില്ലറിന്റെ ശേഖരത്തിലുണ്ട്. മൊത്തം 97.98 ടൺ ഭാരവാഹക ശേഷിയുള്ള ഓഫ് റോഡ് ട്രക്കാണു ‘കാറ്റ് 777 ഇ’. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ സ്ഥാപിക്കുന്ന ശാലയിൽ നിന്നാവും ‘കാറ്റ് 773 ഇ’, ‘777 ഇ’ വിൽപ്പനയ്ക്കെത്തുകയെന്നും കമ്പനി അറിയിച്ചു.  

Your Rating: