Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നൽ ട്രെയിനുമായി ചൈന

high-speed-train-china-2 High Speed Train China, Photo Courtesy: Twitter

ബുള്ളറ്റ് ട്രെയിനുകളും, ഹൈസ്പീഡ് ട്രെയിനുകളും തുടങ്ങി അതിവേഗ ട്രെയിനുകളുടെ കാര്യത്തിൽ ചൈന പണ്ടേ പ്രശസ്തമാണ്. ചൈനയ്ക്ക് അഭിമാനിക്കാൻ മറ്റൊരു വക കൂടി നൽകി ലോകത്തിൽ ഏറ്റവുമധികം വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകളുടെ ഗണത്തിലേക്ക് മറ്റൊരു സൂപ്പർഫാസ്റ്റ് ട്രെയിൻ എത്തുകയാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ എന്ന അവകാശവാദത്തോടെ പുറത്തിറക്കുന്ന ഈ ട്രെയിൻ ചൈനയിലെ ‍‍ജെങ്ജോയിൽ നിന്ന് ഷീതോയിലേക്കാണ് സർവീസ് നടത്തുക.

Also Read: ജപ്പാനിലെ അദൃശ്യ ട്രെയിൻ

high-speed-train-china-1 High Speed Train China, Photo Courtesy: Twitter

മണിക്കൂറിൽ ശരാശരി 380 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിന് ജെങ്ജോയിൽ നിന്ന് ഷീതോയിലെയ്ക്കുള്ള 363 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 80 മിനിറ്റ് മാത്രം മതി (നിലവിൽ 2.33 മണിക്കൂർ). ചൈനയിൽ ഇപ്പോൾ നിലവിലുള്ള ബുള്ളറ്റ് ട്രെയിനുകളുടെ വേഗതയിൽ നിന്ന് അമ്പത് കിലോമീറ്റർ കൂടുതൽ ശരാശരി വേഗതയുള്ളതാണ് പുതിയ ട്രെയിൻ. പരീക്ഷണയോട്ടത്തിൽ 400 കിലോമീറ്റർ വരെ വേഗത കൈവരിച്ച ട്രെയിൻ ഉടൻ തന്നെ ഓട്ടം തുടങ്ങുമെന്നാണ് ചൈനീസ് അധികൃതരുടെ അറിയിക്കുന്നത്.  

Also Read: രാജകീയം ഈ രാജധാനി 

high-speed-train-china High Speed Train China, Photo Courtesy: Twitter

പുതുതായി നിർമിച്ച ജെങ്ജോയിൽ ഷീതോയിലേക്കാണ് അതിവേഗ പാതയിലെ ആദ്യ ബുള്ളറ്റ് ട്രെയിനാണിത്. ലോകത്ത് ഏറ്റവും കൂടുതൽ ഹൈസ്പീഡ് ട്രെയിൻ ട്രാക്കുകളുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. നിലവിൽ ചൈനയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏകദേശം 16000 കിലോമീറ്റർ നീളത്തിൽ അതിവേഗ ട്രെയിന്‍ പാതകളുണ്ട്.