Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻസോ ഫെരാരിയാകാൻ ക്രിസ്റ്റ്യൻ ബെയിൽ

Enzo Ferrari - Christian Bale എൻസോ ഫെരാരി - ക്രിസ്റ്റ്യൻ ബെയിൽ

ഹോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് ക്രിസ്റ്റിയൻ ബെയ്ൽ. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏത് അറ്റംവരെയും പോകുന്ന ക്രിസ്റ്റിയൻ ബെയ്ൽ ഫെരാരി സ്ഥാപകൻ എൻസോ ഫെരാരിയായി എത്തുന്നു. മൈക്കിൾ മേനാണ് പേരിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത്. എൻസോ ഫെരാരിയുടെ 50കളിലെ കഥ പറയുന്ന ചിത്രം 1950കളിലൂടെയാണ് കടന്ന് പോകുന്നത്. 2009 ൽ പുറത്തിറങ്ങിയ പബ്ലിക്ക് എനിമീസ് എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റ്യൻ ബെയ്‌ലും മൈക്കിൾ മേൻ ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്. 

എൻസോ ഫെരാരി, ദ മാൻ, ദ കാർ, ദ റേസസ്, ദ മെഷീൻ എന്ന പുസ്തകവും സിനിമക്ക് അടിസ്ഥാനമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷമായി തന്റെ മനസിലുള്ള ചിത്രമാണിതെന്നും അടുത്തവർഷം ഷൂട്ടിങ് ആരംഭിക്കുമെന്നുമാണ് സിനിമ അനൗൺസ് ചെയ്ത് മൈക്കിൾ മാൻ പറഞ്ഞത്.

അതേസമയം ഹോളീവുഡ് നടനും നിർമ്മാതാവുമായ റോബർട്ട് ഡി നീറോയും ഫെരാരിയുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയുള്ള സിനിമയുടെ പണിപ്പുരയിലാണ്. കഴിഞ്ഞ വർഷം ആദ്യം അനൗൺസ് ചെയ്യുന്ന ചിത്രത്തിൽ ഫെരാരിയായി അഭിനയിക്കുന്നത് ഡി നീറോ തന്നെയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.