Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ വിറ്റ ‘സിവിക്കി’നു പാർക്കിങ് ബ്രേക്ക് തകരാർ

Civic Sedan

പാർക്കിങ് ബ്രേക്കുകൾക്കു പ്രവർത്തന തകരാർ സംശയിച്ചു യു എസിൽ വിറ്റ 3.50 ലക്ഷം ‘സിവിക്’ തിരിച്ചുവിളിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ തീരുമനിച്ചു. 2016ൽ വിറ്റ ‘സിവിക്’ കൂപ്പെകളും സെഡാനുകളുമാണ് തിരിച്ചുവിളിക്കുന്നുണ്ട്. യു എസിൽ വിറ്റ ‘സിവിക്കി’നു മാത്രമാണു പരിശോധന ആവശ്യമെന്നും ഹോണ്ട വ്യക്തമാക്കി.

‘സിവിക്കി’ന്റെ ഇഗ്നീഷൻ ഓഫ് ചെയ്താലുടൻ ഉപയോഗിച്ചാൽ ഇലക്ട്രിക് പാർക്കിങ് ബ്രേക്ക് പ്രവർത്തനക്ഷമമാവാതെ പോകാൻ സാധ്യതയുണ്ടെന്നാണു ഹോണ്ടയുടെ വിലയിരുത്തൽ. പ്രവർത്തനരഹിതമെങ്കിൽ ഇൻസ്ട്രമെന്റ് പാനലിലെ ബ്രേക്ക് വാണിങ് ലൈറ്റ് തെളിയുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഇത്തരത്തിൽ പാർക്കിങ് ബ്രേക്ക് പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ഡ്രൈവർ വാഹനം ഗീയറിലാക്കി തന്നെ നിർത്തിയിട്ടില്ലെങ്കിൽ ഉരുണ്ടു നീങ്ങാൻ സാധ്യതയുണ്ടെന്നാണു ഹോണ്ടയുടെ നിഗമനം.

പാർക്കിങ് ബ്രേക്കിലെ പിഴവ് മൂലം ഇതുവരെ അപകടം സംഭവിക്കുകയോ ആർക്കെങ്കിലും പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും ഹോണ്ട അവകാശപ്പെട്ടു. വാറന്റി ക്ലെയിമുകളിലൂടെയാണ് തകരാർ കണ്ടെത്തിയതെന്നും കമ്പനി വിശദീകരിക്കുന്നു. നിർമാണ തകരാറുള്ള കാറുകളുടെ ഉടമകളെ അടുത്ത മാസം മുതൽ വിവരം അറിയിച്ചു തുടങ്ങുമെന്നാണു ഹോണ്ടയുടെ പ്രഖ്യാപനം. തകരാറുള്ള കാറുകളുടെ അറ്റകുറ്റപ്പണി സൗജന്യമായി നടത്തുമെന്നും കമ്പനിയുടെ വാഗ്ദാനമുണ്ട്.  

Your Rating: