Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബെന്റലി വിൽപ്പനയ്ക്ക്

criistiano-ronaldo-bentley

ലോകപ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഡംബര കാർ ബെന്റലി വിൽപ്പനയ്ക്ക്. താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണേറ്റഡിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന 2008 ബെന്റ്ലി കോൺടിനെന്റൽ ജിടിയാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഏകദേശം 1.30 കോടി രൂപ മുടക്കി റൊണാൾഡോ സ്വന്തമാക്കിയ ബെന്റ്ലി കുറച്ചു കാലത്തെ ഉപയോഗത്തിന് ശേഷം താരം വിൽക്കുകയായിരുന്നു.

bentley-gt

പരിശീലനത്തിനായി ഗ്രൗണ്ടിലേക്കുള്ള പോക്ക് വരവിനാണ് മുഖ്യമായും താരം ഈ 2008 കോൺടിനെന്റൽ ജിടി ഉപയോഗിച്ചിരുന്നത്. ഓട്ടോട്രെയ്ഡേഴ്സ് എന്ന ഓൺലൈനാണ് കാർ ലേലത്തിന് വെച്ചിരിക്കുന്നത്. 50 ലക്ഷം രൂപയാണ് കാറിന് പ്രതീക്ഷിക്കുന്ന വില. 600 ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന 6 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് ഡബ്ല്യൂ12 എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 4.3 സെക്കന്റ് മാത്രം മതി ഈ വാഹനത്തിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ.