Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി ദക്ഷിൺ ഡെയർ സമാപിച്ചു

Finale Participants from Team Maruti മാരുതി ദക്ഷിൺ ഡെയർ മത്സരാർഥികൾ

5 ദിനം കൊണ്ട് 2000 കിലോമീറ്റർ താണ്ടിയ 7-ാമത് മാരുതി ദക്ഷിൺ ഡെയർ മത്സരം ഹൈദരബാദിൽ അവസാനിച്ചു. കാർ വിഭാഗത്തിൽ മുൻ ചാമ്പ്യനായ സന്ദീപ് ശർമ, കരൺ ആര്യ എന്നിവർ കിരീടം നിലനിർത്തിയപ്പോൾ ബൈക്ക് വിഭാഗത്തിൽ അർവിന്ദ് കെ പി ഒന്നാമതെത്തി.

arvind-k-p ബൈക്ക് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ അർവിന്ദ് കെ പി

ആഗസ്റ്റ് 2-ന് ബംഗലുരുവിൽ നിന്നാരംഭിച്ച മത്സരം ഹംപി, ബെല്ലാരി, ഷിമോഗ, ഹൂബ്ലി, സിരുഗപ്പ തുടങ്ങിയ പ്രദേശങ്ങളിലെ അതികഠിനമായ ട്രാക്കുകളിലൂടെ പുരോഗമിച്ചാണ് ഹൈദരബാദിലെത്തിയത്. വണ്ടികൾ പല തവണ അപകടത്തിൽ പെട്ടെങ്കിലും ആർക്കും കാര്യമായ പരുക്കുകളൊന്നും ഉണ്ടായില്ല. തുടർച്ചയായുള്ള കിരീട നേട്ടം കഠിനാധ്വാനത്തിന്റെയും അർപ്പണത്തിന്റെയും ഫലമാണെന്ന് ഒന്നാം സ്ഥാനത്തെത്തിയ സന്ദീപ ശർമ പറഞ്ഞപ്പോൾ മത്സരം ഒാരോ കൊല്ലം കഴിയും തോറും വാശിയേറിയതും ആവേശജനകവുമാകുന്നതിൽ സന്തോഷമുണ്ടെന്ന് മാരുതി അധിക‍തർ അറിയിച്ചു.

winners കാർ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ സന്ദീപ് ശർമയും കരൺ ആര്യയും

അവസാന മത്സര ഫലങ്ങൾ

സന്ദീപ് ശർമ, കരൺ ആര്യ (മാരുതി) - 4:31:31

സമ്രത് യാദവ്, ഗൗരവ് - 4:39:59

ബൈക്ക് വിഭാഗം

അർവിന്ദ് കെ പി - 3:54:51

നടരാജ് - 4:00:10