Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെല്ലാരി ‘രാജ’യായി ദക്ഷിൺ ഡെയർ

കണ്ണെത്താ ദൂരം പടർന്നു കിടക്കുന്ന പാടശേഖരങ്ങളുടെ നാടായ ബെല്ലാരി മാരുതി ദക്ഷിൺ ഡെയർ 2015-ന്റെ ഏറ്റവും സാഹസികമായ ഏടിന് സാക്ഷ്യം വഹിച്ചു. അതി കഠിനമായ ട്രാക്കും പ്രവചനാതീതമായ കാലാവസ്ഥയും കൂടി ചേർന്നപ്പോൾ മത്സരം കടുകട്ടി. പരിചയസമ്പന്നർക്കു പോലും പലപ്പോഴും കാലിടറി.

Dakshin Dare 2015

ജിന്ദൽ പ്ലാന്റിലെ ആദ്യ പാദത്തിൽ നാല് ബൈക്കുകളും ഒരു ജിപ്സിയും അപകടത്തിൽ പെട്ടു. മത്സരം കുറച്ചു നേരത്തേക്ക് തടസപ്പെട്ടെങ്കിലും ആർക്കും കാര്യമായ പരുക്കുകൾ ഉണ്ടായില്ലെന്നത് ആശ്വാസകരം.

സിരുഗുപ്പയിലെ രണ്ടാം പാദത്തിലും കാലാവസ്ഥ മത്സരാർഥികളെ വലച്ചു. കാർ വിഭാഗത്തിൽ സന്ദീപ് ശർമ കരൺ ആര്യ എന്നിവർ തന്നെ ഒന്നാം സ്ഥാനം നിലനിർത്തി. ബൈക്ക് വിഭാഗത്തിലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അർവിന്ദും നടരാജും തന്നെ ആദ്യ സ്ഥാനങ്ങളിലെത്തി.

സിരുഗുപ്പയിലെ അടുത്ത പാദത്തിനും ശേഷം ഹൈദരബാദിലേക്ക് വാഹനങ്ങൾ പോകും. 8-ാം തീയതിയാണ് മത്സരം അവസാനിക്കുക.

Dakshin Dare 2015

നാലാം ദിവസത്തെ മത്സരഫലം

കാർ വിഭാഗം

സന്ദീപ് ശർമ, കരൺ ആര്യ (മാരുതി) - 4:11:53

സമ്രത് യാദവ്, ഗൗരവ് - 4:19:34

ബൈക്ക് വിഭാഗം

അർവിന്ദ് കെ പി - 3:36:56

നടരാജ് - 3:41:50

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.