Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്ക് ക്രിക്കറ്റ് ലോകകപ്പിൽ അവസരമൊരുക്കി ഡാറ്റ്സൺ

nissan-isayyes

കുട്ടിക്രിക്കറ്റിന്റെ ലോകകപ്പ് ഇന്ത്യയിൽ അരങ്ങേറുകയാണ്. ഓരോ കളി തുടങ്ങുന്നതിന് മുമ്പും താരങ്ങളെ ഗ്രൗണ്ടിലേയ്ക്ക് ആനയിക്കുന്ന കുട്ടികളെ കാണാറുണ്ട്. ലോകോത്തര താരങ്ങളുടെ കൈയ്യും പിടിച്ച് ഗ്രൗണ്ടിലെത്തുന്ന കുട്ടിയാവാൻ മോഹിക്കുന്ന പാവപ്പെട്ട കുട്ടികൾക്കായി അവസരം ഒരുക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ‍ഡാറ്റ്സൺ.

ഡാറ്റ്സണിന്റെ ഐസേയെസ് എന്ന ക്യാമ്പെയിനിന്റെ ഭാഗമായാണ് കുട്ടികൾക്ക് ഈ അവസരം നൽകുന്നത്. സന്നദ്ധ സംഘടനയായ മാജിക് ബസുമായി ചേർന്നൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി ഏകദേശം 200 പാവപ്പെട്ട കുട്ടികൾക്കാണ് ലോകകപ്പിൽ താരങ്ങളുടെ കൈപിടിച്ച് ഗ്രൗണ്ടിൽ ഇറങ്ങാനുള്ള അവസരം കിട്ടുക. ലോകകപ്പ് നടക്കുന്ന ബാംഗ്ലൂർ, ഡൽഹി, ദർമ്മശാല, മൊഹാലി, കൊൽക്കട്ട, മുംബൈ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിലെ കുട്ടികൾക്ക് തന്നെയാണ് അവസരം നൽകുക എന്നാണ് കമ്പനി അറിയിച്ചത്.

മാജിക്ബസ് നിർദ്ദേശിക്കുന്ന 26 കുട്ടികൾക്കാണ് ഓരോ മത്സരത്തിലും അവസരം നൽകുകയെന്നും, ലോകോത്തര താരങ്ങളെ അടുത്തുകാണാനും അവരുമായി അടുത്തിടപെടാനും കുട്ടികൾക്ക് ലഭിക്കുന്ന അസുലഭാവസരമാണ് ഐസേയെസിന്റെ ഭാഗമായി ഒരുക്കുന്നത് എന്നാണ് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

Your Rating: