Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെഡിഗോ ജൂൺ ഏഴിനെത്തും

redigo RediGo

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലെ മൂന്നാമതു മോഡൽ 'റെഡിഗോ' ജൂൺ 7ന് പുറത്തിറങ്ങും. നേരത്തെ ഡൽഹിയിൽ നടന്ന ചടങ്ങിലാണ് റെഡിഗോ അവതരിപ്പിച്ചിരുന്നെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. 2.5 ലക്ഷം രൂപ മുതൽ മുകളിലോട്ടായിരിക്കും റെഡിഗോയുടെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. റെനോ ക്വിഡ് നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിച്ച കാറാണ് റെഡിഗോ.

redigo-2 RediGo

സ്പോർട്ടിയറായ രൂപം തന്നെയാണ് റെഡി ഗോയുടെ പ്രധാന സവിശേഷത. 185 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. മൂന്നു സിലിണ്ടർ, 8 ലിറ്റർ എൻജിനുള്ള കാറിൽ 5 സ്പീഡ് മാന്യുവൽ ട്രാൻസ്മിഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. യുവാക്കളെ ആകർഷിക്കാനായി ലൈം ഗ്രീൻ, റെ‍ഡ് നിറങ്ങളിലാണ് റെഡിഗോ വിപണിയിലെത്തിയിരിക്കുന്നത്. മികച്ച ലെഗ് സ്പേസ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ റെഡിഗോയുടെ പ്രത്യേകതകളാണ്.

redigo-1 RediGo

ജൂൺ ഏഴിന് നിരത്തിലിറങ്ങുന്ന വാഹനം ഇപ്പോൾ ബുക്ക് ചെയ്യാം. റെഡിഗോയുടെ ആൻഡ്രോയ്ഡ് ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഐഫോൺ ആപ്പ് ഉടൻ പുറത്തിറക്കും. 2020 ഓടെ ഇന്ത്യയിൽ 5 ശതമാനം വിപണി വിഹിതമാണ് ഡാറ്റ്സൻ പ്രതീക്ഷിക്കുന്നത്. ‘ഐ ടു’ എന്ന കോഡ്നാമത്തിൽ വികസിപ്പിച്ച ചെറുകാറാണ് റെഡിഗോ. നിലവിൽ ‘ഗോ’, ‘ഗോ പ്ലസ്’ എന്നീ മോഡലുകളാണു ഡാറ്റ്സൻ ശ്രേണിയിലുള്ളത്. ഫ്രഞ്ച് പങ്കാളിയായ റെനോയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ച എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ പ്ലാറ്റ്ഫോമിലാണു ഡാറ്റ്സൻ ‘റെഡിഗൊ’യും പിറവിയെടുക്കുന്നത്. ഇന്ത്യയിൽ ‘ക്വിഡി’നു പുറമെ മാരുതി സുസുക്കി ‘ഓൾട്ടോ’, ഹ്യുണ്ടേയ് ‘ഇയോൺ’ തുടങ്ങിയവയോടാകും ‘റെഡിഗോ’യുടെ പോരാട്ടം. 

Your Rating: