Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റെഡിഗൊ സ്പോർട്’ എത്തുന്നു

redigo-testdrive-9

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് ‘റെഡിഗൊ’യുടെ പ്രത്യേക പതിപ്പ് അവതരിപ്പിക്കാൻ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യ ഒരുങ്ങുന്നു. ‘റെഡിഗൊ സ്പോർട്’ എന്നു പേരിട്ട പരിമിതകാല പതിപ്പ് 29നാണ് അരങ്ങേറ്റം കുറിക്കുക. കാർ അനാവരണം ചെയ്യാനെത്തുന്നത് റിയോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ സാക്ഷി മാലിക്കാണ്. ‘റെഡിഗൊ’യുടെ പ്രത്യേക പതിപ്പിനെപ്പറ്റിയുള്ള വിശദാംശങ്ങളൊന്നും ഡാറ്റ്സൻ ഇന്ത്യ പുറത്തുവിട്ടിട്ടില്ല. എങ്കിലും സാധാരണ പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാവും ‘റെഡിഗൊ സ്പോർട്ടി’ന്റെയും വരവ്; പകരം കാഴ്ചയിലുള്ള മാറ്റങ്ങളും ബോണറ്റിലും ഡോറിലുമുള്ള കറുപ്പ് ഡികാലുമൊക്കെയാവും പ്രധാന മാറ്റം.

redigo-testdrive-1

ഗ്രില്ലിന്റെയും വീൽ കവറിന്റെയും നിറക്കൂട്ടിലും ചില്ലറ വ്യത്യാസങ്ങൾ പ്രതീക്ഷിക്കാം. കൂടാതെ കാറിനുള്ളിലും ചില പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നാണു സൂചന. ‘റെഡിഗൊ സ്പോർട്ടി’നും കരുത്തേുക 799 സി സി, മൂന്നു സിലിണ്ടർ പെട്രോൾ എൻജിനാവും; പരമാവധി 53 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ‘റെഡിഗൊ’യുടെ അടിസ്ഥാന മോഡലിൽ തന്നെ രണ്ട് ഡേടൈം റണ്ണിങ് ലാംപ്, ഓക്സിലറി, യു എസ് ബി കണക്ടിവിറ്റിയോടെ ടു ഡിൻ ഓഡിയോ സംവിധാനം, ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് എന്നിവയൊക്കെ ഡാറ്റ്സൻ ലഭ്യമാക്കുന്നുണ്ട്.

redigo-testdrive-7

കഴിഞ്ഞ ജൂണിൽ അരങ്ങേറ്റം കുറിച്ച ‘റെഡിഗൊ’ വിൽപ്പനയിലും സ്ഥിരത കൈവരിക്കുന്നുണ്ടെന്നാണു ഡാറ്റ്സന്റെ വിലയിരുത്തൽ. ആദ്യമാസം 2,925 യൂണിറ്റ് വിറ്റത് ജൂലൈയിൽ 3,940 യൂണിറ്റും ഓഗസ്റ്റിൽ 3,205 യൂണിറ്റുമായി. ഉത്സവകാലത്തു മികച്ച പ്രകടനം ലക്ഷ്യമിട്ടാണു ഡാറ്റ്സൻ ‘റെഡിഗൊ സ്പോർട്’ എന്ന പ്രത്യേക പതിപ്പുമായി രംഗത്തെത്തുന്നത്.

Your Rating: