Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാറ്റ്സൻ ‘റെഡി ഗോ’യും ‘ഗോ പ്ലസും’ സി എസ് ഡിയിലും

redigo-testdrive-9

നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലെ കാറുകൾ പ്രതിരോധ സേനാംഗങ്ങൾക്കും വിമുക്ത ഭടന്മാർക്കും വേണ്ടിയുള്ള കന്റീൻ സ്റ്റോഴ്സ് ഡിപ്പാർട്ട്മെന്റ്(സി എസ് ഡി) വഴി വിൽപ്പനയ്ക്കെത്തി. അടുത്തയിടെ വിപണിയിലെത്തിയ അർബൻ ക്രോസോവറായ ‘റെഡി ഗോ’, കോംപാക്ട് ഫാമിലി വാഗണായ ‘ഗോ പ്ലസ്’ മോഡലുകളാണു സി എസ് ഡി വഴി ലഭ്യമാവുക. രാജ്യത്തെ പ്രതിരോധ സേനകളിലെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സി എസ് ഡി വഴി പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാവുമെന്നു ഡാറ്റ്സൻ അറിയിച്ചു.

Datsun GO+

ഉപയോക്താക്കൾക്കു മൊത്തത്തിലുള്ള ബ്രാൻഡ് അനുഭവം മെച്ചപ്പെടുത്താനാണു കമ്പനി എക്കാലവും ശ്രമിച്ചിട്ടുള്ളതെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അറിയിച്ചു. നിലവിൽ ലഭ്യമാവുന്ന നിസ്സാൻ മോഡലുകൾക്കൊപ്പം ഡാറ്റ്സൻ ശ്രേണിയിലെ ‘റെഡി ഗോ’യും ‘ഗോ പ്ലസും’ സി എസ് ഡി വഴി ലഭ്യമാക്കുന്നതു കമ്പനിയുടെ കാറുകൾ കൂടുതൽ ഉപയോക്താക്കളിലെത്തിക്കാൻ അവസരമൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി എസ് ഡി വഴി ഡാറ്റ്സൻ കാറുകൾ വാങ്ങുന്നതു കൂടുതൽ ആകർഷകമാക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ഡെലിവറി ക്രമത്തിൽ മുൻഗണന, മൂല്യ വർധിത നികുതി(വാറ്റ്) ഇളവ്, പ്രത്യേക ഓഫറുകൾ തുടങ്ങിയവയാണു സി എസ് ഡി വഴി വിൽപ്പനയ്ക്കെത്തുന്ന ഡാറ്റ്സാൻ കാറുകൾക്കുള്ള പ്രധാന ആനുകൂല്യങ്ങൾ. എൻട്രി ലവൽ വിഭാഗത്തിൽ അരങ്ങേറ്റം കുറിച്ചതു മുതൽ മികച്ച പ്രകടനമാണു ‘ഡാറ്റ്സൻ റെഡി ഗോ’ കാഴ്ചവയ്ക്കുന്നത്. ജൂലൈയിൽ കമ്പനി നേടിയ മൊത്തം വിൽപ്പനയിൽ 38 ശതമാനത്തോളം ‘റെഡി ഗോ’യുടെ സംഭാവനയായിരുന്നു.

Your Rating: