Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബയോഗ്യാസിലും വൈദ്യുതിയിലും ബസ് ഓടിക്കാൻ ഡൽഹി

cng-hybrid-bus CNG Hybrid Bus

പൊതുഗതാഗത മേഖലയിലെ ബസ്സുകളിൽ ഉപയോഗിക്കുന്ന സമ്മർദിത പ്രകൃതി വാതക(സി എൻ ജി) ത്തിനു ബദലായി ഡൽഹി സർക്കാർ പുതിയ ഇന്ധനങ്ങൾ തേടുന്നു. ബയോ ഗ്യാസിലും നഗരത്തിലെ മാലിന്യ സംസ്കരണ ശാലകളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലും ഓടുന്ന ബസ്സുകൾ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങൾക്കാണു സർക്കാർ തുടക്കമിട്ടിരിക്കുന്നത്. നിലവിൽ ഡൽഹിയിലെ ബസ്സുകളും ഓട്ടോറിക്ഷകളും ടാക്സികളുമൊക്കെ സി എൻ ജിയാണ് ഇന്ധനമാക്കുന്നത്. സ്വകാര്യ വാഹനങ്ങൾ കൂടിയാവുന്നതോടെ ഡൽഹിയിൽ മൊത്തം അഞ്ചു ലക്ഷത്തോളം വാഹനങ്ങൾ ഇന്ധനമായി സി എൻ ജി ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. അതേസമയം വിവിധ വിദേശരാജ്യങ്ങളിൽ മാലിന്യത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ബയോഗ്യാസ് ആണ് ബസ്സുകൾക്ക് ഇന്ധനമെന്നു ഡൽഹി ഗതാഗത മന്ത്രി ഗോപാൽ റായ് ചൂണ്ടിക്കാട്ടി. ഇതോടൊപ്പം വൈദ്യുതിയിൽ ഓടുന്ന ബസ്സുകളും പല വിദേശ നഗരങ്ങളിലെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നുണ്ട്. മലിനീകരണം കുറയ്ക്കാനായി പൊതുഗതാഗത സംവിധാനം ഉപയോഗിക്കേണ്ടി ഇന്ധനത്തെപ്പറ്റിയുള്ള ചർച്ചകളും ആഗോളതലത്തിൽ ശക്തമാണെന്നു റായ് ഓർമിപ്പിച്ചു.

ഈ സാഹചര്യത്തിലാണു ബസ്സുകൾക്കു ബദൽ ഇന്ധന സാധ്യത കണ്ടെത്താനുള്ള പരീക്ഷണങ്ങൾ ഡൽഹി സർക്കാർ ആരംഭിക്കുന്നത്. ഈ രംഗത്തു പ്രവർത്തിക്കുന്ന കമ്പനികളുമായി സഹകരിച്ചാണ് സർക്കാർ പരീക്ഷണങ്ങൾ നടത്തുന്നതെന്നും റായ് വ്യക്തമാക്കി. ഡൽഹിയിൽ ഓഖ്ല, ദ്വാരക, രോഹിണി, കെസോപൂർ മാലിന്യ സംസ്കരണ ശാലകളാണു ബസ് ഡിപ്പോകൾക്കു സമീപം പ്രവർത്തിക്കുന്നത്. പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ ഈ ശാലകളിൽ ഉൽപ്പാദിപ്പിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് ബസ്സുകൾ ഓടിക്കാനാണു നീക്കമെന്നു റായ് വിശദീകരിച്ചു. ഈ രംഗത്തു മികവു തെളിയിച്ച സ്വകാര്യ കമ്പനികളുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്മതാക്കി. സ്റ്റോക്കോമിലും ചൈനീസ്, ജർമൻ നഗരങ്ങളിലുമൊക്കെ ബയോഗ്യാസിലും വൈദ്യുതിയിലും ബസ്സുകൾ ഓടുന്നുണ്ട്. ഡൽഹിയിലും ബയോഗ്യാസ് ഉൽപ്പാദന സാധ്യതയുള്ള മാലിന്യക്കൂമ്പാരങ്ങൾ ധാരാളമുണ്ടെന്നും ബസ് സർവീസിനായി ഇവ പരമാവധി പ്രയോജനപ്പെടുത്തണമെന്നും റായ് അഭിപ്രായപ്പെട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.