Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോ വിളിക്കണോ, ദേ ആപ്പുണ്ടല്ലോ

dhe-auto

കൈ കൊട്ടിയും, ചൂളമടിച്ചും, അലറവിളിച്ചുമൊക്കെയാണ് നാം ഓട്ടോ വിളിക്കാറ്. എന്നാൽ ഇനി അങ്ങനെ മെനക്കെടെണ്ട, ഓട്ടോറിക്ഷയെ നിങ്ങളുടെ വിരൽ തുമ്പുകൊണ്ട് വിളിക്കാം. അതിനായി ദേ ഓട്ടോ എന്ന പേരിൽ ആൻഡ്രോയിഡ് ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് കൊച്ചിയിലെ ഒരു കൂട്ടം ടെക്കികൾ.

Dhe Auto! Kochi techies launch online rick service

ഓൺലൈൻ ടാക്സികളുടെ തലവര തെളിഞ്ഞതോടെയാണ് ഓൺലൈൻ ഓട്ടോകളുമായി ഒരുകൂട്ടം ടെക്കികൾ രംഗത്തെത്തിയിരിക്കുന്നത്. അതിനായി ദേ ഓട്ടോ എന്ന പേരിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷനും തയ്യാറായിക്കഴിഞ്ഞു. ഓട്ടോറിക്ഷകളുടെ ശൃംഖലയുണ്ടാക്കി, ദേ ഓട്ടോ എന്ന പേരിലാണ് അവതാരം. ആൻഡ്രോയിഡ് ഫോണുകളിൽ ആപ്ലികേഷൻ ഡൗൺലോഡ് ചെയ്തെടുക്കാം. ആലുവ മുതൽ അരൂർ വരെ ഏത് ഓട്ടത്തിനും ദേ ഓട്ടോകളെത്തും.

മിനിമം കൂലി 20 രൂപ. ഒന്നര കിലോമീറ്റർ കഴിഞ്ഞാൽ 5 രൂപ വീതം കൂടൂം. ഓട്ടോ യൂണിനുകളും പുതിയ സംരംഭത്തോട് സഹകരിക്കുന്നുണ്ട്. പരമാവധി ഓട്ടോകളെ ദേ ഓട്ടോയുടെ പരിധിയിൽ കൊണ്ടുവരാനാണ് ശ്രമം. തൽക്കാലം പരീക്ഷണ അടിസ്ഥാനത്തിൽ ഓട്ടം തുടങ്ങി. രണ്ടാഴ്ച കൊണ്ട് പൂർണ്ണതോതിലാക്കാം എന്നാണ് പ്രതീക്ഷ.

Your Rating: