Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളെ കയറ്റില്ല, പിസ കയറ്റും

Dominos Delivery Expert Dominos Delivery Expert

ഇൗ കാറിൽ ആളെ കയറ്റില്ല. പകരം പിസ കയറ്റും. പ്രമുഖ പിസാ നിർമാതാക്കളായ ഡൊമിനോസ് ആണ് പിസ ഡെലിവറിക്കായി മാത്രം ഒരു കാർ രൂപകൽപന ചെയ്തത്. ഡൊമിനോസ് ഡെലിവെറി എക്സ്പേർട്ട് എന്നു പേരിട്ടിരിക്കുന്ന ഇൗ കാർ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ കൂടി മാനിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ ഷെവർലെ ബീറ്റ് എന്ന പേരിൽ വിറ്റഴിക്കപ്പെടുന്ന, ആഗോളതലത്തിൽ സ്പാർക്ക് എന്നറിയപ്പെടുന്ന കാറാണ് ഡൊമിനോസ് തങ്ങളുടെ പിസ ഡെലിവറി കാർ ആക്കി മാറ്റിയിരിക്കുന്നത്. 385-ാളം ഡിസൈൻ എൻട്രികളിൽ നിന്നാണ് ഇൗ രൂപകൽപന തിരഞ്ഞെടുത്തിരിക്കുന്നത്.

പിസ ചൂടോടെ തനിമയോടെ ഇൗ കാറിനുള്ളിൽ നിന്ന് നിങ്ങളുടെ വീട്ടുമുറ്റത്ത് ലഭിക്കും. തൽക്കാലം ഇൗ സേവനം അമേരിക്കയിൽ മാത്രമാണെങ്കിലും ഭാവിയിൽ മറ്റു രാജ്യങ്ങളിലേക്കും ഡൊമിനോസ് ഇതു വ്യാപിപ്പിച്ചേക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.