Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിക്ക് ദുൽക്കറിന്റെ സമ്മാനം എസ് ക്ലാസ്

mamooty-s-class S Class

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ മലയാള സിനിമ മുഴുവനും സൂപ്പർതാരത്തിന് ആശംസകളുമായി എത്തി. പിറന്നാൾ ദിനത്തിൽ ഒരു വർഷം കൂടി ചെറുപ്പമാകുന്ന വാപ്പച്ചിക്ക് മകനും നടനുമായ ദുൽക്കര്‍ സല്‍മാൻ സമ്മാനിച്ചത് ഒരു ബെൻസ് എസ് ക്ലാസാണ്. വാഹന പ്രേമിയായ അച്ഛന് ഒരു മകൻ നൽകുന്ന ഏറ്റവും മികച്ച സമ്മാനം.

Read more: ആഷിക്കിന്റേയും റിമയുടേയും ബിഎംഡബ്ല്യു എക്സ് ത്രീ

mamooty-s-class-2 S Class

‍നേരത്തെ മമ്മൂട്ടിയും കുടുംബവും അടങ്ങുന്ന ഫോട്ടോ ഉള്‍പ്പെടുത്തി വികാരനിർഭരമായ കുറിപ്പിലൂടെ വാപ്പച്ചിക്ക് ദുൽക്കർ പിറന്നാൾ ആശംസിച്ചിരിക്കുന്നു. ഇതിനു പുറമേയാണ് ബെൻസിന്റെ സൂപ്പർ ലക്ഷ്വറി കാറായ എസ് ക്ലാസ് സമ്മാനമായി നൽകിയിരിക്കുന്നത്. കുറച്ചു നാളുകൾക്ക് മുമ്പ് മമ്മൂട്ടി പോർഷെ കയിൻ സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ ലാന്റ് ക്രൂയിസർ, മിനി കൂപ്പർ, ബിഎംഡബ്ല്യു തുടങ്ങിയ കാറുകൾ മമ്മൂട്ടിക്ക് സ്വന്തമായുണ്ട്.

Read more: ലാൽ കുടുംബത്തിലേക്ക് പുതിയ ഔഡി

s-class S Class

എസ് ക്ലാസിന്റെ ഡീസൽ വകഭേദം എസ് 350 ഡിയാണ് ദുൽക്കർ സമ്മാനിച്ചിരിക്കുന്നത്. 2987 സിസി കപ്പാസിറ്റി എൻജിനുള്ള കാർ 3600 ആർപിഎമ്മിൽ 255 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 620 എൻഎം ടോർക്കുമുണ്ട്. ഏകദേശം 1.15 കോടി രൂപയാണ് എസ് 350 ‍ഡിയുടെ കൊച്ചി എക്സ് ഷോറൂം വില.

Your Rating: