Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡ് നിയമം പഠിപ്പിക്കാൻ ദുല്‍ഖര്‍

dq-road-safty

നിയമം പാലിക്കാത്ത വാഹനമോടിക്കൽ റോഡുകളെ രക്തക്കളമാക്കുന്നത് നിത്യസംഭവമാണ്. ഇത് നിയന്ത്രിക്കാൻ റോഡ് സുരക്ഷാ സന്ദേശങ്ങൾ സർക്കാർ നൽകാറുമുണ്ട്. ഈ സന്ദേശങ്ങൾ ചെറുപ്പക്കാരിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കാൻ ദുല്‍ഖര്‍ സല്‍മാന്റെ സഹകരണം തേടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. തിരക്കുപിടിച്ച സിനിമ ജീവിതത്തിനിടയിൽ ലഭിച്ച ഇടവേളയിൽ ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഷോര്‍ട്ട് ഫിലിമിന്റെ ഷൂട്ടിങിലാണ്.

dq-bike2

റോഡ് നിയമം പഠിപ്പിക്കാനാണ് ഷോര്‍ട്ട് ഫിലിമിലൂടെ ദുല്‍ഖര്‍ എത്തുന്നത്. മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി ചങ്ങനാശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളാണ് ഈ ചിത്രമൊരുക്കുന്നത്. 'മാറ്റത്തിന് സമയമായി നമുക്ക് കൈകോര്‍ക്കാം' എന്ന സന്ദേശം നൽകുന്ന സുരക്ഷിത റോഡ് യാത്രയുടെ ഉപദേശമാണ് ചിത്രം പറയുന്നത്. അപകടകരമായ ഡ്രൈവിംങിനെക്കുറിച്ചും വീട്ടില്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നവരെക്കുറിച്ചും ചിത്രം ഒാര്‍മ്മപ്പെടുത്തുന്നുണ്ട്. സനല്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സാജന്‍ കളത്തിലാണ്.പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഈ ചിത്രം നവമാധ്യമങ്ങളിലൂടെയും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചും ബോധവല്‍ക്കരണം നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

ROAD SAFETY AWARENESS FILM