Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനേഴ് മണിക്കൂർ നിർത്താതെ പറക്കാനൊരുങ്ങി എമിറേറ്റ്‌സ്

Emirates

ലോകത്തിൽ ഏറ്റവും അധികം നേരം നിർത്താതെ പറക്കുന്ന വിമാന റൂട്ട് എന്ന പദവി സ്വന്തമാക്കാനൊരുങ്ങുകയാണ് ദുബൈ വിമാന കമ്പനിയായ എമിറേറ്റസ്. ദുബൈയിൽ നിന്ന് പനാമ സിറ്റിയിലേയ്ക്ക് എമിറേറ്റ്‌സ് നടത്തുന്ന സർവീസാണ് ഏറ്റവും അധികം സമയം നിർത്താതെ പറക്കുന്നത്. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടോക്യൂമെൻ എയർപോർട്ടിലേക്കുള്ള 13821 കിലോമീറ്റർ ദൂരം 17.35 മണിക്കൂറിൽ പറന്നാണ് എമറേറ്റ്‌സ് റിക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. 

നേരത്തെ ഡിസ്‌നിയിൽ നിന്ന് ഡാലസിലേയ്ക്കുള്ള 13,805 കിലോമീറ്റർ ദീരം 15.45 മണിക്കൂറുകൊണ്ട് പറക്കുന്നതായിരുന്നു ഏറ്റവും അധികം സമയം നിർത്താതെ പറക്കുന്ന യാത്രാവിമാനത്തിന്റെ റിക്കോർഡ്. ബോയിംഗ് 777-200എൽആർ വിമാനത്തിൽ യാത്രക്കാരെ കൂടാതെ 16.5 ടൺ കാർഗോയും കയറ്റാനാകും. അടുത്ത വർഷം ഫെബ്രുവരി ഒന്നിന് വിമാനം ആദ്യ യാത്ര നടത്തുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.