Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തിഹാദ് ഏറ്റവും മികച്ച എയർലൈൻ

etihad

ഈ വർഷത്തെ ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള പുരസ്കാരം ഇത്തിഹാദ് എയർലൈൻസിന്. യു എസ് ആസ്ഥാനമായുള്ള എയർ ട്രാൻസ്പോർട്ട് വേൾഡ് എന്ന മാസികയാണ് ഇത്തിഹാദിനെ എയർലൈൻ ഓഫ് ദി ഇയർ 2016 ആയി തിരഞ്ഞെടുത്തത്. അബുദാബി ആസ്ഥാനമായ എയര്‍ലൈന്‍ കമ്പനി ഇത്തിഹാദ് യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈൻസാണ്. ആദ്യമായാണ് ഇത്തിഹാദിന് എയർലൈൻ ഓഫ് ദ ഇയർ പുരസ്കാരം ലഭിക്കുന്നത്.

etihad-airways-namedatw-airline-of-the-year-2016

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എയര്‍ലൈനുകളില്‍ നിന്നുമാണ് എടിഡബ്ല്യു ഇത്തിഹാദ് എയര്‍വേസിനെ തിരഞ്ഞെടുത്തത്. 2016 ഫെബ്രുവരി 15 ന് പുരസ്കാരം സമ്മാനിക്കും. ഇത്തിഹാദ് എയര്‍വേസിന്റെ ലോകമെമ്പാടുമുള്ള 27,000 ജീവനക്കാരെ പ്രതിനിധീകരിച്ച് ഈ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ജെയിംസ് ഹോഗന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി മാറുകയെന്ന ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ജീവനക്കാരുടെ പ്രതിബദ്ധത, സമര്‍പ്പണം, കഠിനാധ്വാനം എന്നിവയെ താന്‍ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2003 ൽ പ്രവർത്തനമാരംഭിച്ച ഇത്തിഹാദ് 2014 ലെ കണക്കുകൾ പ്രകാരം 14.8 ദശലക്ഷം യാത്രക്കാരെ വഹിച്ചിട്ടുണ്ട് കൂടാതെ ലോകത്തെ വിവിധ സ്ഥലങ്ങളിലേയ്ക്ക് ഏകദേശം 116 റൂട്ടുകളിൽ ഇത്തിഹാദ് സർവീസ് നടത്തുന്നുണ്ട്.