Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റിന് ഡിസിയുടെ കിടിലൻ മെയ്ക് ഓവർ

dc2-carbon-shot-2 DC Design customised Royal Enfield, Photo: Facebook

വാഹനങ്ങൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഡിസൈൻ നൽകിയാണ് ഡിസി എക്കാലത്തും വാഹന പ്രേമികളെ അമ്പരപ്പിക്കാറ്. ലക്ഷ്വറിയും സൗകര്യങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ഡിസിയുടെ വാഹനങ്ങൾക്ക് ആരാധകർ ഏറെയാണ്. വലിയ വാഹനങ്ങൾ കസ്റ്റമൈസ് ചെയ്തുകൊണ്ടിരുന്ന ഡിസി ഇരുചക്ര വാഹനങ്ങളിലേയ്ക്കും കടന്നിരിക്കുന്നു. റോയൽ എൻഫീൽഡിന്റെ ക്ലാസിക്കിനാണ് ഡിസി കിടിലൻ മെയ്ക്ക് ഓവർ നൽകിയിരിക്കുന്നത്.

dc2-carbon-shot DC Design customised Royal Enfield, Photo: Facebook

ഡിസി ഡിസൈൻസിനു കീഴിലുള്ള സബ് ബ്രാൻഡായ ഡിസി2 ന്റെ ആദ്യ ഉത്പന്നമാണ് കാർബൺ ഷോട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ബുള്ളറ്റ് കിറ്റ്. ഗ്ലാസ്, കാർബൺ ഫൈബർ എന്നിവ കൊണ്ടാണ് പുതിയ കിറ്റ് നിർമിച്ചിരിക്കുന്നത്. കൂടാതെ എൽഇ‍ഡി ഹെഡ്‌ലൈറ്റ്, ഇൻഡികേറ്ററുകൾ, എൽഇഡി ടെയിൽ ലാമ്പ്, രൂപം മാറ്റിയ ഫ്യൂവൽ ടാങ്ക്, കാർബൺ ഫൈബറിലുള്ള മുൻ-പിൻ മഡ്‌ഗാർഡുകൾ, ലക്ഷ്വറി വാച്ചുകളിൽ നിന്ന് പ്രചോദനം ഉള്‍കൊണ്ട് നിർമ്മിച്ച അലുമിനിയത്തിൽ എയർഫിൽറ്റർ കവർ, ബാറ്റരി കവർ, ഹൈ എൻഡി ലെതറിൽ നിർമിച്ച സീറ്റ് എന്നിവ ഡിസി2 കാർബൺ ഷോട്ടിന്റെ പ്രത്യേകതകളാണ്.

dc2-carbon-sho-1 DC Design customised Royal Enfield, Photo: Facebook

റോയൽ എൻഫീൽഡിന്റെ 350 സിസി ക്ലാസിക്കിനായി നിർമിച്ചിരിക്കുന്ന കാർബൺ ഷോട്ട് കിറ്റിന് 76000 രൂപയാണ് വില (ബൈക്കിന്റെ വില കൂടാതെ). ഏകദേശം 5000 യുണിറ്റുകൾ മാത്രം നിർമിക്കാനാണ് കമ്പനി ഇപ്പോൾ ഉദ്ദേശിക്കുന്നത്.