Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവപ്പിനെ കൈവിട്ട് ഫെരാരി

Ferrari 488 Spider

ഫെരാരിയും ചുവപ്പും തമ്മിൽ അഭേദ്യമായ ബന്ധമായിരുന്നു കുറച്ചു നാളുകൾക്ക് മുമ്പ് വരെയുണ്ടായിരുന്നത്. ഫെരാരിയെ സ്വന്തമാക്കുന്ന ഉപഭോക്താക്കളിൽ കൂടുതലും അവരുടെ പ്രശസ്ത റോസോ ക്രോസ ചുവപ്പൻ കാറുകളാണ് സ്വന്തമാക്കാൻ ശ്രമിക്കാറ്. എന്നാൽ ഫെരാരി തങ്ങളുടെ ചുവപ്പൻ കീഴ്‌വഴക്കങ്ങൾ തെറ്റിച്ച് റോസോ ക്രോസ ചുവപ്പിനെ കൈവിട്ട്  ലൈറ്റ് സിൽവ്വറി ബ്ലൂ കളറുള്ള 488 സ്‌പൈഡറിനെ ഓസ്‌ട്രേലിയയിൽ പ്രദർശിപ്പിച്ചത്. 

എന്തുകൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം എന്നതിനെക്കുറിച്ചന്വേഷിച്ച  പത്രക്കാരോടാണ് ഫെരാരിയുടെ ഓസ്‌ട്രേലിയൻ തലവൻ ഹെർബെർട്ട് കാര്യം വെളിപ്പെടുത്തിയത്. ഫെരാരിയുള്ള ഉപഭോക്താക്കൾ ചുവപ്പിനെ കൈവിട്ട് മറ്റ് പല നിറങ്ങളിലേയ്ക്കും ചേക്കേറിത്തുടങ്ങിയെന്നും ഇപ്പോൾ പുറത്തിറങ്ങുന്ന ഫെരാരിയുടെ 65 ശതമാനം കാറുകൾക്കും സിൽവ്വർ അല്ലെങ്കിൽ േ്രഗ കളറാണെന്നുമാണ് ഹെർബെർട്ട് പറഞ്ഞത്. ഇത് ഓസ്‌ട്രേലിയയിൽ മാത്രമുള്ളതല്ല ലോകത്താകെമാനമുള്ള ട്രെന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തും. ഫെരാരി എന്നാൽ ചുവപ്പ് എന്ന നിർവ്വചനം മാറിക്കൊണ്ടിരിക്കുകയാണന്നാണ് ഹെർബെർട്ട് പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ജനീവ മോട്ടോർഷോയിൽ ഫെരാരി പ്രദർശിപ്പിച്ച ഏറ്റവും പുതിയ സൂപ്പർസ്‌പോർട്ട്‌സ് കാറാണ് ഫെരാരി 488 സ്‌പൈഡർ. 3.9 ലിറ്റർ ട്വിൻ ടോർബോചാർജ്ഡ് വി8 എഞ്ചിനുള്ള കാറാണ് 488 സ്‌പൈഡർ. 661 എച്ച്പി കരുത്തും 760 എൻഎം ടോർക്കുമുള്ള കാറ് മൂന്ന് സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് നൂറ് കീമി വേഗതയിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.