Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂരെത്തിയ കാലിഫോർണിയ

ferrari-california-t ഫെറാരി കാലിഫോർണിയ ടിയ്ക്കൊപ്പം ഉടമ റോജി ജോയ്

അതിസമ്പന്ന കാറുകളുടെ പട്ടികയിൽപ്പെട്ട ഫെരാരി കാലിഫോർണിയ നഗരത്തിലെത്തി. കാലിഫോർണിയ ടി കൺവർട്ടബിളിന്റെ പുതിയ എഡീ‌ഷൻ സ്വന്തമാക്കിയതു നഗരത്തിലെ യുവ വ്യവസായിയായ റോജി ജോയ് ആണ്. 2008 പാരീസ് ഷോയിൽ അവതരിപ്പിച്ച കാലിഫോർണിയയുടെ വിൽപ്പന തുടങ്ങിയതു 2014ലാണ്.

നമ്പർ പ്ലേറ്റിൽ ‘നമ്പർ’ ഇറക്കല്ലെ... പണി ‘പെറ്റി’യായി വരും

ferrari-california-t-2 Ferrari California T

കഴിഞ്ഞ വർഷം ഇന്ത്യയിൽ ഫെറാരി നേരിട്ടു ഷോറൂം തുറന്നതോടെ കാലിഫോർണിയയും എത്തി. മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന ഈ കുട്ടിക്കാറിൽ മുൻപിൽ രണ്ടു മുതിർന്നവർക്കും പുറകിൽ രണ്ടു കുട്ടികൾക്കും യാത്ര ചെയ്യാം. ഫെറാരിയുടെ ഫോർമുല വൺ കാർ 3.6 സെക്കന്റിൽ 100 കിലോമീറ്ററിലെത്തുമെങ്കിൽ കാലിഫോർണിയ ഈ സമയംകൊണ്ടു 97 കിലോമീറ്റർ വേഗം കൈവരിക്കും.. ട്വിൻ ടർബൊ 3.9ലീറ്റർ വിഎട്ട് ആണ് എഞ്ചിൻ. 7500 ആർപിഎമ്മിൽ 553 ബിഎച്ച്പി കരുത്തും 4750 ആർപിഎമ്മിൽ 755 എൻഎം ടോർക്കുമുണ്ട് ഈ കരുത്തന്.

റോഡിലെ വരകൾ എന്തിന് ?

ferrari-california-t-1 ഫെറാരി കാലിഫോർണിയ ടിയ്ക്കൊപ്പം ഉടമ റോജി ജോയ്

പ്രതിദിനം 27 കാറുകളെ ഫെറാരി നിർമ്മിക്കുകയുള്ളു. ഇന്ത്യയിൽ കാലിഫോർണിയുടെ പുതിയ എഡീഷന‌െത്തിയ അഞ്ചെണ്ണമാണ്. രത്തൻ ടാറ്റ, നടൻ ഇംമ്രാൻ ഖാൻ തുടങ്ങിയവർ ഇതു സ്വന്തമാക്കിയിട്ടുണ്ട്. ജോയ് ചിറ്റിലപ്പള്ളി ഗ്രൂപ്പിന്റെ കീഴിലുള്ള ഫെയ്സസ് അടക്കമുള്ള സ്ഥാപനങ്ങളുടെ മാനേജിംങ് ഡയറക്ടറാണ് റോയ് ജോയ്. കാറുകളെ സ്നേഹിച്ചു ജീവിച്ച ‌റോജി സ്വന്തമാക്കിയ സ്വപ്നം ഇന്നലെയാണു മുംബൈയിൽനിന്നു നഗരത്തിലെത്തിച്ചത്.  

Your Rating: