Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മിസ്ട്രാൽ’ സൈക്കിളുമായി ഫയർഫോക്സ്; വില 33,790 രൂപ

Firefox Mistral Firefox Mistral

പ്രീമിയം സൈക്കിൾ നിർമാതാക്കളായ ഫയർഫോക്സിന്റെ ‘മിസ്ട്രാൽ’ വിപണിയിലെത്തി. സാഹസികത ഇഷ്ടപ്പെടുന്നവരെയാണു കാഴ്ചപ്പകിട്ടിനൊപ്പം ദൃഢതയുമേറിയ ‘മിസ്ട്രാലി’ലൂടെ ഫയർഫോക്സ് ലക്ഷ്യമിടുന്നത്. പ്രതിബന്ധങ്ങളെ മറികടന്നു കുന്നും മലയും കീഴടക്കാൻ പ്രാപ്തിയുള്ള ‘മിസ്ട്രാൽ’ സൈക്കിളുകൾ കറുപ്പ്, വെളുപ്പ് നിറങ്ങളിലാണു വിൽപ്പനയ്ക്കെത്തുന്നത്. രാജ്യമെങ്ങുമുള്ള ഫയർഫോക്സ് സ്റ്റോറുകളിൽ ലഭ്യമായ ‘മിസ്ട്രാലി’ന് 33,790 രൂപയാണു വില.

സ്റ്റീൽ ഫുൾ സസ്പെൻഷൻ ഫ്രെയിമിന്റെ പിൻബലത്തോടെയെത്തുന്ന സൈക്കിളിന്റെ പിൻസസ്പെൻഷൻ സ്റ്റീൽ നിർമിതമാണ്; 50 എം എം സഞ്ചാരശേഷിയുള്ളതാണു മുൻ സസ്പെൻഷൻ. ഷിമാനൊ സോറ 3500, സ്പീഡ് ഷിഫ്റ്റേഴ്സ്, അഞ്ചു പീസ് സ്റ്റീൽ ബി ബി സെറ്റ്, ഏഴു സ്പീഡ് ഫ്രെയിം വീൽ എന്നിവയടങ്ങിയതാണു ഡ്രൈവ്ട്രെയ്ൻ. അലോയ് 36 എച്ച് ഡബിൾ വാൾ റിമ്മുള്ള സൈക്കിളിന് മികച്ച ആകൃതി നൽകുന്നത് ഉയരമേറിയ സീറ്റും ഹാൻഡിൽബാറുമെല്ലാം ചേർന്നാണ്.