Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാന്റ് റോവറിന്റെ ആറ് വീൽ ഡ്രൈവിന് 310,000 ഡോളർ

Flying Huntsman

കഴിഞ്ഞ ജനീവ മോട്ടോർ ഷോയിലാണ് ഓഫ് റോഡ് പ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് ലാന്റ് റോവർ ഡിഫന്ററിന്റെ ആറ് വീൽ ഡ്രൈവ് മോഡൽ പ്രദർശിപ്പിച്ചത്. ലാന്റ് റോവർ ഡിഫന്ററിനെ ആറ് വീൽ ഡ്രൈവ് കൺസെപ്റ്റ് മോഡലായി പ്രദർശിപ്പിച്ചത് ബ്രിട്ടനിലെ പ്രശസ്ത വാഹന ഡിസൈനർമാരായ ഖാൻ ഡിസൈൻസായിരുന്നു. ഫ്‌ളൈയിങ് ഹണ്ട്‌സ്മാൻ എന്ന് പേരിട്ടിരിക്കുന്ന വാഹനം പുറത്തിറങ്ങുമെന്ന് ആരും കരുതിയിരുന്നില്ലെങ്കിലും ഖാൻ ഡിസൈൻസ് വാഹനം പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ്.

Flying Huntsman

ഈ വർഷം അവസാനത്തോടെ പ്രൊഡക്ഷൻ നിർത്തുന്ന ലാന്റ് റോവർ ഡിഫന്ററെ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഫ്്‌ളൈയിങ് ഹണ്ട്‌സ്മാൻ 110 ഡബ്ല്യുബി 6x6 ന് 310,000 ഡോളറാണ് (ഏകദേശം രണ്ട് കോടി രൂപ) വില. ജനറൽ മോട്ടോഴ്‌സിൽ നിന്ന് കടം കൊണ്ട് 6.2 ലിറ്റർ എൽഎസ്3 വി-8 എഞ്ചിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 500 ബിഎച്ച് പിയാണ് വാഹനത്തിന്റെ കരുത്ത്. സാദാ ഡിഫന്ററെക്കാൾ 1.4 നാല് മീറ്റർ നീളവും 15 സെന്റീമീറ്റർ വീതിയും ഫ്‌ളൈയിങ് ഹണ്ട്‌സ്മാന് കൂടുതലുണ്ട്. അൾട്ടിമേറ്റ് ഓഫ് റോഡർ എന്ന പേരിൽ അറിയപ്പെടുന്ന ബെൻസിന്റെ ജി63 6x6 ആണ് ഫ്‌ളൈയിങ് ഹണ്ട്‌സ്മാൻ 110 ഡബ്ല്യുബി 6ഃ6 പ്രധാന എതിരാളി. ഓഫ്‌റോഡിങ്ങിനോട് തന്നെയാണ് ഫ്‌ളൈയിങ് ഹണ്ട്‌സ്മാന് കൂടുതൽ പ്രേമമെങ്കിലും ലക്ഷ്വറി സൗകര്യങ്ങളാണ് ഉൾഭാഗത്ത് ഒരുക്കിയിരിക്കുന്നത്. 

Flying Huntsman

പോഷ് ഇന്റീരിയറും മനോഹരമായ സീറ്റുകളും, സെന്റർ കൺസോളും, സ്റ്റിയറിങ്ങ് വീലുമെല്ലാം ഫ്‌ളൈയിങ് ഹണ്ട്‌സ്മാനിന്റെ പ്രത്യേകതയാണ്. നിലവിൽ ഒരെണ്ണം മാത്രമേ നിർമ്മിച്ചിട്ടുള്ളെങ്കിലും ഭാവിയിൽ കുടുതൽ ഫ്‌ളൈയിങ് ഹണ്ട്‌സ്മാനുകൾ കമ്പനി പുറത്തിറക്കുമെന്ന് ഖാൻ ഡിസൈൻസിന്റെ എംഡി അഫ്‌സൽ ഖാൻ പറഞ്ഞത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.