Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോഡ് കാറുകളുടെ സർവീസ് നിരക്ക് ഓൺലൈനിലറിയാം

ഇടപാടുകാർക്കു മികച്ച സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യു എസിൽ നിന്നുള്ള ഫോഡ് വാഹനങ്ങളുടെ സർവീസ് ചാർജ് സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നു. ‘ഫോഡ് സർവീസ് പ്രോമിസ്’ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണു ഡീലർമാർ മുഖേന കാർ സർവീസ് ചെയ്യാനുള്ള കൃത്യമായ നിരക്കുകൾ കമ്പനി പരസ്യപ്പെടുത്തുന്നത്.

അടുത്ത മാസത്തോടെ സർവീസ് ചാർജ് സംബന്ധിച്ച വിശദ വിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ പ്രതീക്ഷിക്കാമെന്നു ഫോഡ് കസ്റ്റമർ സർവീസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് എൻ പ്രഭു അറിയിച്ചു. പഴക്കം, ഓടിയ ദൂരം തുടങ്ങി വാഹനം സംബന്ധിച്ച വിശദ വിവരങ്ങൾ സൈറ്റിൽ നൽകിയാൽ അംഗീകൃത ഡീലർഷിപ് അടക്കമുള്ള ടച് പോയിന്റുകളിൽ സർവീസിങ്ങിനുള്ള കൃത്യമായ ചെലവ് വെബ്സൈറ്റിൽ നിന്നു ലഭ്യമാക്കാനാണു പദ്ധതി.

വാഹന സർവീസിങ്ങിനുള്ള സൗകര്യം വിപുലീകരിക്കുന്നതിനൊപ്പം കാറുകളുടെ പരിപാലനവും സർവീസ് നിരക്കുകളും തികച്ചും സുതാര്യമാക്കാനാണു ഫോഡ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ വെബ്സൈറ്റിൽ കണക്കുകൾ അവതരിപ്പിച്ചു ഫോഡിന്റെ കാറുകൾക്ക് പരിപാലന ചെലവ് കൂടുതലാണെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. നിലവിൽ 280 അംഗീകൃത വർക്ഷോപ്പുകളാണ് ഫോഡിന് ഇന്ത്യയിലുള്ളതെന്ന് പ്രഭു അറിയിച്ചു. കഴിഞ്ഞ നാലു വർഷമായി ഓരോ രണ്ടാഴ്ചയിലും പുതിയൊരു വർക്ഷോപ് വീതം കമ്പനി ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.