Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവരും വില കൂട്ടി, ഇക്കോസ്പോർട്ട് കുറച്ചു

ecosport

കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിലേയ്ക്ക് മാരുതി പുതിയ വാഹനം ബ്രെസയെ നേരിടാൻ ഫോഡ് ഇക്കോസ്പോർടിന്റെ വില കുറച്ചിരിക്കുന്നു. 54,700 രൂപ മുതൽ 1.12 ലക്ഷം രൂപവരെയാണ് വില കുറച്ചിരിക്കുന്നത്. ബ്രെസ വിപണിയി ലെത്തിയതിനു തൊട്ടു പിന്നാലെ ഫോഡ് ഇക്കോ സ്പോർട്ടിന്റെ വില കുറച്ചത്.

പെട്രോൾ അടിസ്ഥാന വകഭേദത്തിന് (ആംബിയന്റ്) 54,700 രൂപ കുറച്ച് 6,68,800 രൂപയാക്കി (ഡൽഹി ഷോറൂം) യപ്പോൾ 77,400 രൂപ കുറച്ച് ട്രെന്റ് വേരിയന്റിന് 7,40,900 രൂപയും ടൈറ്റാനിയത്തിന് 8,56,500 രൂപയും, ഇക്കോ ബൂസ്റ്റ് ട്രെൻസ് പ്ലസിന് 8,96,300 രൂപയുമാക്കി. ഇക്കോ ബൂസ്റ്റ് എൻജിനുള്ള ടൈറ്റാനിയം പ്ലസ് പതിപ്പിന് 87,400 രൂപ കുറച്ച് 9,45,000 രൂപയാക്കിയിട്ടുണ്ട്. ഡീസൽ പതിപ്പുകൾക്കെല്ലാം 1,12,300 രൂപയുടെ വിലക്കുറവ് വരുത്തി. 7.28 ലക്ഷം മുതൽ 9.75 ലക്ഷം രൂപ വരെയാണ് പുതുക്കിയ വില.

മൂന്നു എൻജിന്‍ ഓപ്ഷനുകളാണ് ഇക്കോസ്‌പോര്‍ട്ടിനുള്ളത്. 1 ലിറ്റര്‍ ഇക്കോ ബൂസ്റ്റ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എൻജിന്‍. ഇതിൽ 1.5 ലിറ്റർ പെട്രോൾ എൻജിന് 110 ബിഎച്ച്പിയാണ് കരുത്ത്. 1.5 ലിറ്റര്‍ ഡീസല്‍ എൻജിന് 90 ബിഎച്ച്പി കരുത്തുണ്ട്. 1 ലിറ്റർ ഇക്കോ ബൂസ്റ്റ് െപട്രോൾ എൻജിന് 123 ബിഎച്ച്പിയാണ് കരുത്ത്.