Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊയോട്ടയെ പിന്തള്ളി ഒന്നാമനായി ഫോക്സ്‌വാഗൻ

volkswagen-ameo-1

ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളെന്ന പദവി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്(ടി എം സി) ഇക്കൊല്ലം നഷ്ടമാവാൻ സാധ്യത. അർധവാർഷിക കണക്കെടുപ്പിൽ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗനാണു ടൊയോട്ടയെ പിന്തള്ളിയത്. നാലു വർഷമായി ആഗോളതലത്തിൽ ഏറ്റവുമധികം കാർ വിൽക്കുന്നതു ടൊയോട്ടയാണ്. എന്നാൽ നോർത്ത് അമേരിക്കയിലെ വിൽപ്പന ഇടിയുകയും പ്രകൃതിക്ഷോഭം മൂലം പല ശാലകളിലും ഉൽപ്പാദനം മുടങ്ങുകയും ചെയ്തതോടെയാണു കഴിഞ്ഞ ജനുവരി — ജൂൺ കാലത്തു ഫോക്സ്‌വാഗൻ ടൊയോട്ടയെ പിന്നിലാക്കിയത്. ഇക്കൊലത്തിന്റെ ആദ്യ പകുതിയിൽ 49.90 ലക്ഷം യൂണിറ്റാണു ടൊയോട്ട കൈവരിച്ച വിൽപ്പന; ‘പുകമറ’ വിവാദം പോലുള്ള പ്രതിസന്ധികൾ നേരിട്ട ഫോക്സ്‌വാഗനാവട്ടെ ഇതേ കാലയളവിൽ 51.20 ലക്ഷം വാഹനങ്ങൾ വിറ്റു. 47.60 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയുമായി യു എസിൽ നിന്നുള്ള ജനറൽ മോട്ടോഴ്സ്(ജി എം) ആണു മൂന്നാം സ്ഥാനത്ത്.

വാഹനത്തിന് തീ പിടിക്കുന്നത് എന്തുകൊണ്ട്?

കഴിഞ്ഞ വർഷത്തിന്റെ ആദ്യ പകുതിയിലെ വിൽപ്പന കണക്കെടുപ്പിലും ഫോക്സ്‌വാഗനാണു ടൊയോട്ടയെ അപേക്ഷിച്ചു മുന്നിട്ടു നിന്നത്. പക്ഷേ സെപ്റ്റംബറിൽ യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരീക്ഷ വിജയിക്കാൻ സോഫ്റ്റ്‌വെയർ സഹായം തേടിയെന്ന വിവാദം ഉയർന്നതോടെ ഗ്രൂപ്പിന്റെ വിൽപ്പന ആഗോളതലത്തിൽ തന്നെ ഇടിയുകയായിരുന്നു. തന്ത്രപ്രധാന വിപണിയായ നോർത്ത് അമേരിക്കയിലെ വിൽപ്പന ഇടിഞ്ഞതാണു ടൊയോട്ടയ്ക്കു കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. യു എസിലെ ജനപ്രിയ മോഡലായ ‘പ്രയസ്’ ഹൈബ്രിഡിന്റെ വിൽപ്പനയിൽ 25 ശതമാനത്തോളമാണ് ഇടിവു നേരിട്ടത്. ഇക്കൊല്ലം ആദ്യം ജപ്പാനിലുണ്ടായ ഭൂചലനങ്ങളെ തുടർന്നു നിർമാണശാലകളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നതും കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ടയറിന്റെ ആയുസ്സ് കൂട്ടാം

വിനിമയ നിരക്കിൽ യെൻ കരുത്താർജിക്കുകയും ചൈനയിലെയും മറ്റ് എമേർജിങ് വിപണികളിലെയും വാഹന വിൽപ്പനയിലെ വളർച്ച മന്ദഗതിയിലായതുമൊക്കെ കമ്പനിയുടെ അറ്റാദായത്തെ പ്രതികൂലമായി ബാധിക്കുമെന്നു ടൊയോട്ട നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത അടക്കമുള്ള സുരക്ഷാ കാരണങ്ങളാൽ ആഗോളതലത്തിൽ പലതവണ വാഹനങ്ങൾ തിരിച്ചുവിളിക്കേണ്ടി വന്നതും കമ്പനിയുടെ പ്രതിച്ഛായ മങ്ങാൻ ഇടയാക്കിയിരുന്നു. ദശാബ്ദങ്ങളായി ജി എം അടക്കി വാണിരുന്ന വാഹന വിൽപ്പനയിലെ ആദ്യ സ്ഥാനം 2008ലാണു ടൊയോട്ട സ്വന്തമാക്കിയത്. പക്ഷേ 2011ൽ ഭൂചലനവും സൂനാമിയും ജപ്പാനെ തകർത്തെറിഞ്ഞപ്പോൾ നേരിട്ട ഉൽപ്പാദനനഷ്ടം മൂലം ടൊയോട്ടയ്ക്ക് ഈ സ്ഥാനം നഷ്ടമായി. തുടർന്നു 2012ൽ വിൽപ്പനയിലെ ഒന്നാം സ്ഥാനത്തേക്കു ടൊയോട്ട ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.