Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാന്യമായി വാഹനം ഓടിക്കു, പണം നേടു

driving

റോഡിൽ പലതരത്തിൽ ഡ്രൈവ് ചെയ്യുന്ന ആളുകളുണ്ട് ചിലർ മാന്യമായാണ് വാഹനം ഓടിക്കുന്നതെങ്കിൽ ചിലർ റാഷ് ഡ്രൈവിങ്ങിനെ സ്നേഹിക്കുന്നവരാണ്. അപകടങ്ങൾ വരുത്താതെ മാന്യമായുള്ള വാഹനം ഓടിക്കൽ പ്രോത്സാഹിപ്പിക്കാൻ സർക്കാരുകൾ വിവിധ പദ്ധതികൾ നടപ്പാക്കാറുണ്ട്. എന്നാൽ ഏറ്റവും മാന്യമായി വാഹനം ഓടിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതിയുമായി ഇറങ്ങിയിരിക്കുകയാണ് ജർമനിയിലെ ഒരു ഇൻഷുറൻസ് കമ്പനി.

മാന്യമായി വാഹനം ഓടിക്കുന്നവർക്ക് പണമല്ല പകരം ഇൻഷുറൻസ് പ്രീമിയത്തിൽ കുറവ് വരുത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ട്രാഫിക് നിയമപ്രകാരം വാഹനമോടിച്ചാൽ കാർ ഇൻഷുറൻസിൽ നിശ്ചിത തുക തിരിച്ചുകിട്ടും. ബോണസ് ഡ്രൈവ് എന്ന ആപ്ലിക്കേഷനിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഡ്രൈവർമാരുടെ ആക്സിലറേഷൻ രീതിയും വളവുകൾ തിരിയുന്ന രീതിയും പൊതുവിലുള്ള വേഗവും വേഗത്തിലെ ഏറ്റക്കുറച്ചിലുകളുമെല്ലാം പരിഗണിച്ചാണ് എത്ര സുരക്ഷിതമായാണ് വാഹനം ഓടിക്കുന്നത് എന്നു നിർണയിക്കുക. അതും കൃത്യമായി നിർണയിച്ചിരിക്കും.

ഏറ്റവും ഉയർന്ന ഇൻഷുറൻസ് പ്രീമിയം അടയ്ക്കേണ്ടിവരുന്ന, 28 വയസിനു താഴെ പ്രായമുള്ളവരെയാണ് ഈ ആപ്പ് പ്രധാനമായും ആകർഷിക്കാൻ ശ്രമിക്കുന്നത്. നൂറു കിലോമീറ്റർ സുരക്ഷിതമായി വാഹനമോടിച്ചെന്ന് ആപ്പിനു ബോധ്യമായാൽ ഇൻഷുറൻസ് പ്രീമിയത്തിൽ പത്തു ശതമാനം കുറവാണ് വാഗ്ദാനം ചെയ്യുന്നത്.

വർഷാവസാനം ആകെ റേറ്റിങ് എടുത്ത് ഗോൾഡ് ഡ്രൈവർ കാറ്റഗറിയിൽ വരുന്നവർക്ക് മുപ്പതു ശതമാനം ഇളവു നൽകും. സിൽവർ കാറ്റഗറി ഡ്രൈവർമാർക്ക് ഇരുപതു ശതമാനവും ബ്രോൺസ് കാറ്റഗറി ഡ്രൈവർമാർക്ക് മറ്റൊരു പത്തു ശതമാനവും ഇളവും നൽകും. അലക്ഷ്യവും അലസ്യവുമായ ഡ്രൈവിങ് ശീലം മാറ്റാൻ ഇതുപകരിക്കും എന്നാണു കമ്പനി പ്രതീക്ഷിക്കുന്നത്.

Your Rating: