Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാഫിക് സിഗ്നലിന്റെ 101-ാം വർഷത്തിൽ ഗൂഗിളിന്റെ വക ഡൂഡിൽ

Google Doodle

ട്രാഫ്ക് സിഗ്നലുകളില്ലാത്തൊരു ലോകത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ചിന്തിക്കുക തന്നെ പ്രയാസം അല്ലേ. ജംഗ്ഷനുകളിലും ടൗണുകളിലുമെല്ലാം പക്ഷപാതമില്ലാതെ ട്രാഫിക് സിഗ്നൽ ഗതാഗതം നിയന്ത്രിച്ച് തുടങ്ങിയിട്ട് 101 വർഷം തികയുന്നു. ഇന്നലെ 101-ാം വർഷം ആഘോഷിച്ച ട്രാഫിക് സിഗ്നലിന് ആദരവായി ഡൂഡിൽ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. 1914 ആഗസ്റ്റ് അഞ്ചിന് അമേരിക്കയിലെ ഓഹിയോയിലാണ് ലോകത്തെ ആദ്യ ഇലക്ട്രിക്ക് ട്രാഫിക് സിഗ്നൽ  സ്ഥാപിച്ചത്. 

Google Doodle

അതിനും വർഷങ്ങൾക്ക് മുമ്പ് 1868 ൽ ലണ്ടനിലെ പാർലിമെന്റ് ഹൗസിന് മുന്നിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിരുന്നുവെങ്കിലും അത് ഗ്യാസ് ഒാപ്പറേറ്റഡ് മാനുവൽ സിഗ്നനായിരുന്നു. എന്നാൽ 1869 ൽ നടന്നൊരു അപകടത്തിൽ പൊട്ടിത്തെറിച്ച് ഒാപ്പറേറ്റർക്ക് ഗുരുതരമായ പരിക്കുകൾ നൽകി ആ സിഗ്നൽ യാത്രയായി. പിന്നീടാണ് ഓഹിയോയിൽ ലോകത്തിലെ ആദ്യത്തെ ഇലക്രിക്ക് ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്. എന്നാൽ ഇന്നത്തേതിൽ നിന്ന് അൽപം വ്യസ്യതമുണ്ടായിരുന്ന ആ സിഗ്നലിന്, കാരണം അതിൽ ഓറഞ്ച് ലൈറ്റുകളുണ്ടായിരുന്നില്ല. അതിന് ശേഷം 1920 കളിൽ സിഗ്നൽ മാറാൻ പോകുകയാണെന്ന് മുന്നറിയിപ്പ് നൽകാൻ ബെല്ലുകൾ വന്നു. അതും കഴിഞ്ഞ് നാളുകൾക്ക് ശേഷമാണ് സിഗ്നലിൽ ഓറഞ്ച് ലൈറ്റുകൾ വരുന്നത്. തൊണ്ണുറുകളിൽ ട്രാഫ്ക് സിഗ്നലുകളിൽ ടൈമറുകളുമെത്തി. 

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.