Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിപിഎസ് ചതിച്ചു, കാർ കായലിൽ

car-in-lake Photo Courtesy: Facebook

വഴിയറിയാതെ കുടുങ്ങുന്ന അവസരങ്ങളിൽ ജിപിഎസ് രക്ഷകനായി എത്താറുണ്ട്, കൃത്യമായി അവ നമ്മെ എത്തേണ്ടിടത്ത് എത്തിക്കും. വാഹനം ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും ജിപിഎസ് ഉപയോഗിക്കുന്നവരാണ്, പ്രത്യേകിച്ചും പരിചയമില്ലാത്ത സ്ഥലങ്ങളിൽ . പോകേണ്ട സ്ഥലം പറഞ്ഞാൽ ജിപിഎസ് കൃത്യമായി നമ്മെ എത്തേണ്ടിടത്ത് എത്തിക്കും.

car-in-lake-1 Photo Courtesy: Facebook

എന്നാൽ കഴിഞ്ഞ ദിവസം ജിപിഎസിന്റെ സഹായത്തോടെ യാത്ര ചെയ്ത യുവതിക്കു കിട്ടിയത് എട്ടിന്റെ പണി. കാനഡയിലെ ഓന്റാറിയോയിലാണ് സംഭവം. പരിചിതമല്ലാത്ത വഴിയിലൂടെ ജിപിഎസിന്റെ സഹായത്തോടെ എത്തേണ്ട സ്ഥലത്തെത്താൻ ശ്രമിച്ച യുവതി ചെന്നു ചാടിയത് കായലിൽ.

car-in-lake-2 Photo Courtesy: Facebook

മഴയും മൂടൽമഞ്ഞും മൂലം വഴി കൃത്യമായി കാണാനാവത്ത അവസ്ഥയിലായിരുന്നെന്നും. ജിപിഎസിന്റെ നിർദ്ദേശപ്രകാരം വാഹനമോടിച്ചതു മൂലമാണു താൻ കായലിൽ വീണതെന്നും യുവതി തന്റെ പരാതിയിൽ പറയുന്നു. വാഹനം മുങ്ങിത്താഴുന്നതിന് മുമ്പ് പുറത്തു കടന്നതിനാലാണു താൻ മരിക്കാതെ രക്ഷപ്പെട്ടതെന്നു വെളിപ്പെടുത്തിയ ഏതായാലും ഒരിക്കലും ജിപിഎസിനെ പൂർണ്ണമായും വിശ്വസിക്കരുതെന്ന പാഠമാണു തനിക്ക് ഈ സംഭവം നൽകിയതെന്നും കൂട്ടിച്ചേർക്കുന്നു. 

Your Rating: