Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജാജ് ബൈക്കിന് ഇനി ‘ഗൾഫ്’ എൻജിൻ ഓയിൽ

bajaj-gulf-oil

ബജാജ് മോട്ടോർ സൈക്കിളുകൾക്കായി പ്രത്യേക എൻജിൻ ഓയിൽ നിർമിക്കാൻ ഗൾഫ് ഓയിൽ ലൂബ്രിക്കന്റ്സ് ഇന്ത്യ രംഗത്ത്. ഹിന്ദുജ ഗ്രൂപ്പിൽപെട്ട ഗൾഫ് ഓയിലും ബജാജ് ഓട്ടോ ലിമിറ്റഡും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. ഇരുചക്രവാഹന വിഭാഗത്തിലെ ഏതെങ്കിലും നിർമാതാവ് ഇതാദ്യമായാണു പ്രത്യേക എൻജിൻ ഓയിൽ നിർമാണത്തിനായി ധാരണയിലെത്തുന്നതെന്നു ഗൾഫ് ഓയിൽ ലൂബ്രിക്കന്റ്സ് ഇന്ത്യ മാനേജിങ് ഡയറക്ടർ രവി ചൗള ചൂണ്ടിക്കാട്ടി.

ബജാജ് ഓട്ടോയുമായുള്ള സഹകരണത്തിലൂടെ മോട്ടോർ സൈക്കിൾ എൻജിൻ ഓയിൽ വിഭാഗത്തിൽ മികച്ച വളർച്ച നേരിടാൻ ഗൾഫ് ഓയിലിനു കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ബസാർ’ ശ്രേണിയുമായി ഈ വിഭാഗത്തിലുള്ള കമ്പനി ബജാജ് ജനുവിൽ ഓയിലിലൂടെ പുതിയ വിപണികളിൽ പ്രവേശിക്കാനാവുമെന്നും കണക്കുകൂട്ടുന്നു. കരാർ നിലവിൽ വരുന്നതോടെ ബജാജ് ഓട്ടോ നിർമിക്കുന്ന ബൈക്കുകളിൽ ഗൾഫ് ഓയിലിന്റെ പ്രത്യേക എൻജിൻ ഓയിലാവും ഉപയോഗിക്കുക. കൂടാതെ ബജാജ് ഓട്ടോയുടെ ഡീലർഷിപ് വഴിയും ഇതേ എൻജിൻ ഓയിലുകൾ വിപണനം ചെയ്യുമെന്നു ഗൾഫ് ഓയിൽ ലൂബ്രിക്കന്റ്സ് ഇന്ത്യ അറിയിച്ചു.