Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാർലി ബൈക്കുകളുടെ വില കൂടി

Harley Davidson Street 750 Harley Davidson Street 750

അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ തങ്ങളുടെ ബൈക്കുകളുടെ വില വർദ്ധിപ്പിക്കുന്നു. വിവിധ മോഡലുകൾക്ക് മുപ്പതിനായിരം രൂപ വരെയാണ് കമ്പനി വർദ്ധിപ്പിച്ചത്. രൂപ-ഡോളര്‍ തമ്മിലുള്ള വിപണന നിരക്കിലുണ്ടായ വലിയ വ്യത്യാസമാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്

എന്നാൽ വില വർദ്ധനവ് എല്ലാ മോഡലുകളേയും ബാധിക്കില്ല സ്ട്രീറ്റ് 750നും, സ്‌പോര്‍ട്‌സ്‌റ്റെര്‍, സോഫ്‌റ്റെയില്‍ എന്നീ ഫാമിലികളില്‍ പെട്ട മോഡലുകള്‍ക്കും വില കൂടും. 4.52 ലക്ഷമാണ് നിലവില്‍ സ്ട്രീറ്റ് 750യുടെ വില. സ്‌പോര്‍ടസ്‌റ്റെര്‍ മോഡലുകള്‍ക്ക് 7.3 ലക്ഷം മുതലാണ് വില. സോഫ്‌റ്റെയില്‍ മോഡലുകളുടെ പ്രാരംഭ വില 15 ലക്ഷമാണ്.ഏപ്രിൽ 1 മുതൽ വില വർദ്ധനവ് നിലവിൽ വരും എന്നാണ് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.