Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്ത്രയിൽ ഇനി ഹാർലി വസ്ത്രശേഖരവും

Harley-Davidson joins hands with Myntra

യു എസ് ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സന്റെ വസ്ത്രശേഖരം ഓൺലൈൻ വ്യാപാര കേന്ദ്രമായ മിന്ത്ര വഴി വിൽപ്പനയ്ക്ക്. കാഷ്വൽ ഔട്ട്വെയർ, സ്പോർട്സ്വെയർ, ഡെനിം തുടങ്ങിയവയും ഹാർലി ഡേവിഡ്സൻ അക്സസറി ശ്രേണിയും മിന്ത്രയിൽ ലഭ്യമാവും. രാജ്യവ്യാപകമായി 12,000 പിൻകോഡ് മേഖലകളിൽ മിന്ത്ര വഴി ഇടപാട് സാധ്യമാണ്. പോരെങ്കിൽ മിന്ത്രയ്ക്കു പുറമെ ഹാർലി ഡേവിഡ്സന്റെ 17 ഡീലർഷിപ്പുകൾ വഴിയും ഹാർലി ഡേവിഡ്സൻ മർച്ചൻഡൈസ് നിലവിൽ വിൽപ്പനയ്ക്കുണ്ട്.

രാജ്യത്തെ കൂടുതൽ ഇടപാടുകാരിലേക്ക് മർച്ചൻഡൈസ് എത്തിക്കാനാണു മിന്ത്ര ഡോട്ട് കോമുമായി സഖ്യത്തിലെത്തിയതെന്നു ഹാർലി ഡേവിഡ്സൻ ഇന്ത്യ ഡയറക്ടർ(സെയിൽസ് ആൻഡ് ഡീലർ ഡവലപ്മെന്റ്) രാജീവ് വോഹ്റ അറിയിച്ചു. കൂടുതൽ ഹാർലി ഡേവിഡ്സൻ ആരാധകരെ തൃപ്തിപ്പെടുത്താൻ പുതിയ സഖ്യത്തിനു കഴിയുമെന്നു മിന്ത്രയുടെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം മേധാവി പ്രസാദ് കോംപള്ളി അഭിപ്രായപ്പെട്ടു.

ഹാർലി ഡേവിഡ്സൻ ജാക്കറ്റ്, ഡെനിം, ടി ഷർട്ട്, ക്യാപ്, വോളറ്റ് തുടങ്ങിയവയൊക്കെ മിന്ത്ര വഴി സ്വന്തമാക്കാം. ഇതിനായി സ്മാർട്ഫോണിൽ മിന്ത്ര ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയാണ് ആദ്യ നടപടി.

ഫാഷൻ, ലൈഫ്സ്റ്റൈൽ മേഖലയിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണു മിന്ത്ര ഡോട്ട് കോം. ഫാഷൻ, ലൈഫ്സ്റ്റൈൽ മേഖലയിൽ ആയിരത്തിലേറെ ബ്രാൻഡുകൾ നിലവിൽ മിന്ത്രയിൽ ലഭ്യവുമാണ്. പ്രതിമാസം ഒൻപതു കോടിയോളം ഇടപാടുകാർ മിന്ത്ര പോർട്ടൽ സന്ദർശിക്കുന്നുണ്ടെന്നാണു കണക്ക്. രാജ്യത്തെ 12,000 പിൻകോഡ് പ്രദേശങ്ങളിൽ മിന്ത്ര സാധനങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.