Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത വർഷമെത്തുന്ന ചെറുകാറുകൾ

ignis

പുതു വർഷം വരവായി, 2016നെ പുത്തൻ പ്രതീക്ഷകളോടെയാണ് വാഹനലോകം നോക്കികാണുന്നത്. ഉപഭോക്താക്കൾ പ്രതീക്ഷയോടെ പുതിയ കാറുകൾക്കായി കാത്തിരിക്കുമ്പോൾ വാഹന നിർമ്മാതാക്കൾ ജനപ്രിയം എന്ന പേര് സൃഷ്ടിക്കാനാവും ശ്രമിക്കുക. ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള സെഗ്മെന്റിലായ ഹാച്ച് ബാക്കിലേയ്ക്ക് അടുത്തവർഷം പ്രതീക്ഷിക്കുന്ന വാഹനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

മാരുതി ഇഗ്നിസ്

Suzuki-Ignis maruti suzuki ignis

എസ് യു വി രൂപഗുണമുള്ള ചെറുഹാച്ചുകൾക്ക് ഇന്ത്യയിൽ വിപണിയുണ്ടെന്ന് വാഹന നിർമ്മാതാക്കൾക്ക് മനസിലായ വർഷമായിരുന്നു 2015. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതിയും എസ് യു വി ലുക്കുള്ള തങ്ങളുടെ വാഹനം ഇഗ്നിസ് അടുത്തവർഷം അവസാനത്തോടെ വിപണിയിലെത്തിക്കുമെന്നാണ് കരുതുന്നത്. 1.2 ലിറ്റർ പെട്രോൾ, 1.3 ഡീസൽ എഞ്ചിൻ വകഭേദങ്ങളുണ്ടാകുന്ന ഇഗ്നിസ് ഹ്യുണ്ടേയ് ഇയോൺ, റെനോ ക്വിഡ്, ഡാറ്റ്സൺ ഗോ എന്നിവരുമായിട്ടായിരിക്കും പ്രധാനമായും മത്സരിക്കുക. പ്രതീക്ഷിക്കുന്ന വില-4 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ.

ഡാറ്റ്സൺ റെഡി ഗോ

dasun-readygo datsun redigo

ഗോ, ഗോപ്ലെസ് എന്നീ വാഹനങ്ങൾക്ക് ശേഷം ഡാറ്റസൺ പുറത്തിറക്കുന്ന വാഹനമായിരിക്കും റെഡി ഗോ. 2016 പകുതിയോടെ എത്തുന്ന കാർ ഓൾട്ടോ, ക്വിഡ്, ഇയോൺ എന്നിവയുമായിട്ടാകും മത്സരിക്കുക. 0.8 ലിറ്റർ എഞ്ചിനുമായി എത്തുന്ന റെഡി ഗോയ്ക്ക് ഏകദേശം 2.5 ലക്ഷം രൂപ മുതൽ 3 ലക്ഷം വരെയായിരിക്കും വില.

മാരുതി ഓള്‍ട്ടോ 800 ഫെയിസ് ലിഫ്റ്റ്

Maruti Suzuki Alto 800 maruti alto 800

ഇന്ത്യയുടെ ജനപ്രിയ കാർ ഓള്‍ട്ടോയുടെ പുതിയ പതിപ്പ് 2015 അവസാനത്തോടെ എത്തുമെന്നാണ് കരുതുന്നത്. സെലേറിയോയിൽ ഉപയോഗിച്ച ഡീസൽ എഞ്ചിനുമായി എത്തുന്ന കാറിന് 2.5 ലക്ഷം മുതൽ 3.8 ലക്ഷം രൂപവരെയായിരിക്കും വില.

ടാറ്റ കൈറ്റ്

Tata Kite tata kite

ടാറ്റയുടെ ചെറു ഹാച്ചിന്റെ കോഡ് നാമമാണ് കൈറ്റ്. പുറത്തിറങ്ങുമ്പോൾ വാഹനത്തിന്റെ പേര് ഇതാകണമെന്നില്ല. മൂന്നു ലക്ഷം രൂപ മുതൽ വില വരുന്ന ഒരു കൊച്ചു ഹാച്ച്ബാക്ക്. ഇൻഡിക്കയ്ക്കും പിന്നീട് ഇൻഡിഗോയ്ക്കും ഈ കാർ പകരമായേക്കും. ടാറ്റയുടെ യൂറോപ്യൻ ടെക്നിക്കൽ സെൻറർ രൂപകൽപന ചെയ്ത കാറിന് ആഗോള തലത്തിലുള്ള സൗകര്യങ്ങളും സുരക്ഷയും ആധുനികതയുമുണ്ടാകും. പുതിയ പ്ലാറ്റ്ഫോമിലാണ് നിർമാണം. രണ്ട് എൻജിനുകൾ. 1.2 റെവ്ട്രോൺ പെട്രോൾ, 1.0 ഡീസൽ. രണ്ടും മൂന്നു സിലണ്ടർ.

മാരുതി വാഗൺ ആർ എംപിവി

suzuki_wagon_r_7_seater wagon r mpv

വാഗൺ ആറിന്റെ ഏഴ് സീറ്ററിനെക്കുറിച്ച് കേട്ടുതുടങ്ങിയിട്ട് കാലം കുറച്ചായി. നാല് മീറ്ററിൽ താഴെ നീളമുള്ള ചെറു എംപിവി ഡാറ്റ്സൺ ഗോ പ്ലസിനോടായിരിക്കും പ്രധാനമായും മത്സരിക്കുക. സെലേറിയയിലൂടെ വിപണിയിൽ അരങ്ങേറ്റം കുറിച്ച 0.8 ലിറ്റർ പെട്രോൾ എഞ്ചിൻ‌ തന്നെയാകും വാഗണ്‍ ആറിന്റെ എംപിവിക്ക്. 2016 പകുതിയോടെ വാഗൺ ആർ എംപിവി വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.