Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോയുടെ 250 സിസി ബൈക്ക് ഉടൻ

hero-hx-250 Hero HX250

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോയുടെ 250 സിസി ബൈക്ക് എച്ച്എക്സ് 250ആർ അടുത്ത വർഷം ആദ്യം പുറത്തിറങ്ങും. ഹീറോ മോട്ടോകോർ‌പ്പ് എം‍ഡിയും മാനേജിങ് ഡയറക്ടറുമായ പവൻ മുഞ്ചാളാണ് അടുത്ത വർഷം ആദ്യം നടക്കുന്ന ഡാക്കർ റാലിക്ക് ശേഷം ബൈക്ക് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്.

hero-hx250 Hero HX250

2014 ൽ ഡൽഹിയിൽ നടന്ന 12-ാമത് ഓട്ടോ എക്സ്പോയിലായിരുന്നു വാഹനത്തിന്റെ കൺസെപ്റ്റ് ആദ്യമായി പ്രദർശിപ്പിച്ചത്. എറിക്ക് ബ്യുൾ റേസിങ്ങുമായി സഹകരിച്ചാണ് ഹീറോ എച്ച്എക്സ് 250 പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ എറിക്ക് ബ്യുൾ റേസിങ്ങിനുണ്ടായ സാമ്പത്തിക പ്രതിസന്ധി ഹീറോയുടെ 250 സിസി ബൈക്ക് എന്ന മോഹത്തിന് കാലതാമസം വരുത്തി. തുടർന്ന് ഈ വർ‌ഷം ആദ്യം നടന്ന 13-ാമത് ഡൽഹി ഓട്ടോ എക്സ്പോയിൽ കമ്പനി എച്ച്എക്സ് 250 നെ വീണ്ടും പ്രദർശിപ്പിച്ചിരുന്നു.

ഹോണ്ട സിബിആർ 250, നിൻജ 300 തുടങ്ങിയ വാഹനങ്ങളുള്ള എൻട്രി ലെവല്‍ സ്പോർട്സ് ബൈക്ക് സെഗ്മെന്റിൽ ചലനങ്ങൾ സൃഷ്ടിക്കാനാണ് ഹീറോ എച്ച്എക്സ് 250 ശ്രമിക്കുക. 249 സിസി കപ്പാസിറ്റിയുള്ള എഞ്ചിനാണ് ബൈക്കിന്. 9000ആർപിഎമ്മിൽ 31 ബിഎച്ച്പി കരുത്ത് നൽകുന്ന ബൈക്കിന് പൂജ്യത്തിൽ നിന്ന് 60 കീലോമീറ്ററിലെത്താൻ 2.7 സെക്കന്റ് മാത്രം മതി എന്നാണ് കമ്പനി പറയുന്നത്. സ്‌റ്റൈലിഷ് ഡിസൈൻ, മികച്ച സാങ്കേതിക വിദ്യകൾ എന്നിവ കൂടാതെ ഒരു സ്‌പോർട്ട്‌സ് ബൈക്കിന് ആവശ്യമായ എല്ല സജ്ജീകരണങ്ങളും ബൈക്കിലുണ്ടാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

Your Rating: