Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹിമാലയൻ’ ഡൽഹിയിലുമെത്തി; വില 1,73,676 രൂപ

Print Royal Enfield Himalayan

റോയൽ എൻഫീൽഡിൽ നിന്നുള്ള അഡ്വഞ്ചർ ടൂററായ ‘ഹിമാലയൻ’ ഡൽഹിയിലും വിൽപ്പനയ്ക്കെത്തി. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് മൂന്ന് നിലവാരമുള്ള എൻജിൻ ഉപയോഗിക്കുന്നതിനാലാണു ‘ഹിമാലയൻ’ ഇതുവരെ ഡൽഹിയിൽ വിൽപ്പനയ്ക്ക് എത്താതിരുന്നത്. എന്നാൽ മലിനീകരണ നിയന്ത്രണം സംബന്ധിച്ച വ്യവസ്ഥകളിലെ ആനുകൂല്യം പ്രയോജനപ്പെടുത്തി ഏപ്രിൽ ഒന്നു മുതൽ ബൈക്ക് ഡൽഹിയിൽ വിൽക്കാനാണ് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് ഒരുങ്ങുന്നത്. ഡൽഹി ഷോറൂമിൽ 1,73,676 രൂപയാണു ‘ഹിമാലയ’ന്റെ വില. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള എൻജിൻ ഏപ്രിൽ ഒന്നു മുതൽ നിർബന്ധമാവുന്നതിനാൽ അതിനു മുമ്പേ റോയൽ എൻഫീൽഡ് ‘ഹിമാലയ’ന്റെ അരങ്ങേറ്റം പൂർത്തിയാക്കിയിരുന്നു. അതുകൊണ്ടുതന്നെ, എൻജിൻ നിലവാരം ബി എസ് മൂന്ന് ആണെങ്കിലും അടുത്ത ഒരു വർഷക്കാലം ‘ഹിമാലയൻ’ ഡൽഹിയിൽ വിൽക്കാനാവും.

royal-enfield-himalayan-rea Royal Enfield Himalayan

അതേസമയം, പുതുതായി വിപണിയിലെത്തുന്ന ഇരുചക്രവാഹനങ്ങൾ ബി എസ് നാല് നിലവാരം പാലിക്കുന്നില്ലെങ്കിൽ ദേശീയ തലസ്ഥാന മേഖലയിൽ റജിസ്ട്രേഷൻ അനുവദിക്കരുതെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ചിട്ടുണ്ട്. താൽക്കാലികമായി പ്രശ്നം ഒഴിവായെങ്കിലും അടുത്ത വർഷം ഏപ്രിൽ ഒന്നിനകം ബി എസ് നാല് നിലവാരം കൈവരിക്കണമെന്ന നിബന്ധന ‘ഹിമാലയ’നും ബാധകമാണ്. 2017 ഏപ്രിലോടെ ഡൽഹിയിൽ മാത്രമല്ല രാജ്യമെങ്ങും വിൽപ്പനയ്ക്കെത്തുന്ന വാഹനങ്ങൾക്കെല്ലാം ബി എസ് നാല് നിലവാരമുള്ള എൻജിൻ നിർബന്ധമാവും. ഹോളി ആഘോഷം കഴിഞ്ഞതോടെ പവർവത മേഖലകളിലേക്കുള്ള വിനോദ സഞ്ചാരി പ്രവാഹം വർധിച്ച സാഹചര്യത്തിൽ തന്നെ ‘ഹിമാലയൻ’ ഡൽഹി വിപണിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്നു റോയൽ എൻഫീൽഡ് പ്രസിഡന്റ് രുദ്രതേജ് സിങ് അഭിപ്രായപ്പെട്ടു.

Print Royal Enfield Himalayan

ലാളിത്യം തുളുമ്പുന്ന രൂപകൽപ്പനയുടെയും വൈവിധ്യമാർന്ന പ്രകടനത്തിന്റെയും പിൻബലത്തിൽ പുതിയ ബൈക്ക് ഹൃദയങ്ങൾ കീഴടക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. റോയൽ എൻഫീൽഡിനു യു കെയിലുള്ള ഗവേഷണ, വികസന കേന്ദ്രമാണ് അഡ്വഞ്ചർ ടൂറർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ഹിമാലയൻ’ സാക്ഷാത്കരിച്ചത്. ഹാരിസ് പെർഫോമൻസ് വികസിപ്പിച്ച റഗ്ഡ് ഡൂപ്ലെ സ്പ്ലിറ്റ് ഡിസൈൻ ക്രേഡിൽ ഫ്രെയിമിനൊപ്പം റോയൽ എൻഫീൽഡ് മോഡലിൽ ഇതാദ്യമായി പിന്നിൽ മോണോഷോക് സസ്പെൻഷനുമായാണു ‘ഹിമാലയൻ’ എത്തുന്നത്. ബൈക്കിലെ പുതിയ 411 സി സി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിന് 4,000 ആർ പി എമ്മിൽ 32 എൻ എം വരെ ടോർക്ക് സൃഷ്ടിക്കാനാവും.