Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ടയുടെ ആഫ്രിക്ക ട്വിൻ അടുത്ത വർഷം

2016 Honda Africa Twin DCT Honda CRF1000L Africa Twin

ഹോണ്ടയുടെ ഓഫ്റോഡ് അഡ്വഞ്ചർ ടൂറർ ബൈക്ക് സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ അടുത്ത വർഷം പകുതിയോടെ വിപണിയിലെത്തും. ഘടകങ്ങളായി ഇറക്കുമതി ചെയ്തു മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഹോണ്ടയുടെ മനേസർ നിർമാണശാലയിൽ അസംബിൾ ചെയ്തായിരിക്കും ബൈക്ക് വിപണിയിലെത്തുക. ഫെബ്രുവരിയിൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച വാഹനം ഈ വർഷം പുറത്തിറങ്ങുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ പുറത്തിറക്കൽ നീളുകയായിരുന്നു.

honda-africa-twin-crf-1000- Honda CRF1000L Africa Twin

മണലാരണ്യത്തിലും മഹാനഗരത്തിലും ഒരു പോലെ കുതിച്ചുപായാൻ സാധിക്കുന്നതിൽ അഗ്രഗണ്യനായ ആഫ്രിക്ക ട്വിൻ ലോകത്തിലേറ്റവും പ്രചാരമുള്ള അഡ്വഞ്ചർ ബൈക്കുകളിലൊന്നാണ്. ഡക്കാർ റാലിയിൽ സജീവ സാന്നിധ്യമാണ് സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ. 998 സിസി കോംപാക്റ്റ് ലിക്വിഡ് കൂൾഡ്, 4 സ്ട്രോക്ക്, 8 വാൽവ് എൻജിനാണ് സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ-ന്റെ കരുത്ത്. കനംകുറഞ്ഞ സ്റ്റീലിൽ നിർമിച്ചിരിക്കുന്ന സെമി-ഡബിൾ ഫ്രെയിം ഓഫ് റോഡിലും മികച്ച ബാലൻസ് നൽകുന്നു.

africa-twin-crf-1000-honda Honda CRF1000L Africa Twin

ഹോണ്ട ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന രണ്ടാമത്തെ പ്രീമിയം ബൈക്കായിരിക്കും ആഫ്രിക്ക ട്വിൻ. ഇന്ത്യയിൽ അഡ്വഞ്ചർ ടൂറർ ബൈക്കുകൾക്ക് ലഭിക്കുന്ന മികച്ച പ്രചാരമാണ് ആഫ്രിക്ക ട്വിന്‍ എന്ന ബൈക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് ഹോണ്ട നേരത്തെ പറഞ്ഞിരുന്നു. ഇതോടെ ഇന്ത്യയിൽ അ‍ഡ്വഞ്ചർ ടൂറർ പുറത്തിറക്കുന്ന ആറാമത്തെ കമ്പനിയായി മാറി ഹോണ്ട ടൂവിലേഴ്സ്. ഡ്യുക്കാറ്റി, ബിഎംഡബ്ല്യു, ട്രയംഫ്, സുസുക്കി, കാവസാക്കി എന്നിവയുടെ ബൈക്കുകളുമായിട്ടായിരിക്കും ആഫ്രിക്ക ട്വിൻ ഏറ്റുമുട്ടുക.  

Your Rating: