Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്സവകാല വിൽപ്പനയിൽ 20% വളർച്ച മോഹിച്ച് എച്ച് എം എസ് ഐ

honda-activa

ദീപാവലി — നവരാത്രി ഉത്സവകാലത്തെ വിൽപ്പനയിൽ 20% വർധന കൈവരിക്കാനാവുമെന്ന് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). മുമ്പൊക്കെ തികച്ചും യാഥാസ്ഥിതികമായ കണക്കുകൂട്ടലാണു കമ്പനി നടത്തിയിരുന്നതെങ്കിലും ഇക്കൊല്ലം 20% വിൽപ്പന വളർച്ച സാധ്യമാവുമെന്നു കമ്പനി സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അറിയിച്ചു.

ഈ മാസം അവസാനത്തോടെ കമ്പനിയുടെ ഗുജറാത്ത് ശാല പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്നാണു പ്രതീക്ഷ. ഇതോടെ ഉത്സവകാല വിൽപ്പനയിൽ മുൻവർഷങ്ങളിൽ നേരിട്ട സമ്മർദം ഒഴിവാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ അടുത്ത വർഷം മധ്യത്തോടെ ബെംഗളൂരു ശാലയിലെ മൂന്നാം അസംബ്ലി ലൈൻ പ്രവർത്തനം തുടങ്ങാനാവുമെന്നും എച്ച് എം എസ് ഐ കരുതുന്നു. ഇതോടെ ഇന്ത്യയിലെ വാർഷിക ഉൽപ്പാദന ശേഷി 64 ലക്ഷം യൂണിറ്റായി ഉയരുമെന്നും ഗുലേറിയ അറിയിച്ചു.

വിപണന ശൃംഖല വിപുലീകരണത്തിന്റെ ഭാഗമായി ഇക്കൊല്ലം 800 സെയിൽസ് പോയിന്റ് തുറക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിൽ 90% രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മാർച്ചിനകം രാജ്യത്തെ ഔട്ട്ലെറ്റുകളുടെ എണ്ണം 5,400 ആയി ഉയർത്താനാണു ഹോണ്ട ലക്ഷ്യമിടുന്നത്.  

Your Rating: