Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട സിബിആറിന് പുതിയ പതിപ്പ്

honda-cbr150r-launch സിബിആർ 150

ഹോണ്ടയുടെ എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകളായ സിബിആർ 150, സിബിആർ 250 എന്നിവയുടെ പുതിയ പതിപ്പ് ഹോണ്ട പ്രദർശിപ്പിച്ചു. റേവ്ഫെസ്റ്റ് 2015 ലാണ് പുതിയ ഗ്രാഫിക്സ് ഡിസൈനോടുകൂടിയ സിബിആർ250,സിബിആർ 150 ഹോണ്ട പ്രദർശിപ്പിച്ചത്. സിബിആർ 250ന് 1.69 ലക്ഷം രൂപയും സിബിആർ 150ന് 1.30 ലക്ഷം രൂപയുമാണ് മുംബൈ എക്സ്ഷോറൂം വിലകള്‍. കൂടുതൽ പ്രീമിയം ലുക്ക് വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിറം മാറ്റങ്ങളുമായി ഹോണ്ട സിബിആർ പുറത്തിറക്കുന്നത് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

honda-cbr250r-launch സിബിആർ 250

സിബിആറിന്റെ പഴയ പതിപ്പുപോലെ തന്നെ സ്റ്റാന്റേർഡ്, സി-എബിഎസ് എന്നീ വകഭേദങ്ങളാണ് പുതിയ സിബിആറിനും. സിബിആർ 250, സ്പോർട്സ് റെഡ്, ബ്ലാക്ക്, പേൾ അമേസിങ് വൈറ്റ് തുടങ്ങിയ വകഭേദങ്ങളിൽ ലഭിക്കുമ്പോൾ ക്യാൻഡി പാം ഗ്രീൻ, ജാസി ബ്ലു മെറ്റാലിക്ക്, സ്പോർട്സ് റെ‍ഡ് എന്നീ നിറങ്ങളിലാണ് സിബിആർ 150 ലഭ്യമാകുക.

എഞ്ചിൻ ഭാഗത്ത് മാറ്റങ്ങളൊന്നുമില്ലാതെയാണ് 2015 മോഡൽ സിബിആർ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 249.6 സിസി കപ്പാസിറ്റിയുള്ള സിബിആർ 250 8500 ആർപിഎമ്മിൽ 26.15 ബിഎച്ച്പി കരുത്തും 7000 ആർപിഎമ്മിൽ 22.9 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. 149.4 സിസി കപ്പാസിറ്റിയുള്ള സിബിആർ 150യുടെ എഞ്ചിൻ 10500 ആർ‌പിഎമ്മില്‌ 18.28 ബിഎച്ച്പി കരുത്തും 8500 ആർപിഎമ്മിൽ‌ 12.66 എൻഎം ടോർക്കും നൽകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.