Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 കോടിയും പിന്നിട്ട് ഹോണ്ടയുടെ ഉൽപ്പാദനം

honda-cars-logo

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോറിന്റെ മൊത്തം ഉൽപ്പാദനം 10 കോടി യൂണിറ്റിലെത്തി. ‘ടി 360’ മിനി ട്രക്കുമായി 1963ലാണ് ഹോണ്ട വാഹന നിർമാണത്തിനു തുടക്കമിട്ടത്; സൈതാമ പ്ലാന്റിൽ വൻതോതിൽ ഉൽപ്പാദിപ്പിച്ച ആദ്യ മോഡലും ‘ടി 360’ തന്നെ.
അടുത്ത വർഷം പൂർണതോതിലുള്ള വാഹന നിർമാണം ലക്ഷ്യമിട്ടാണു ഹോണ്ട സയാമ സിറ്റിയിൽ സയാമ ഫാക്ടറി സ്ഥാപിച്ചത്. കമ്പനിക്കു ലഭ്യമായിരുന്ന സാങ്കേതികവിദ്യയും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ സൈതമാമ പ്രിഫെക്ചറിലെ ഈ ശാലയിൽ ഹോണ്ട സജ്ജീകരിച്ചു.

തുടർന്ന് 199 ചെറുകാറായ ‘എൻ 600’ ഉൽപ്പാദനം ഹോണ്ട ആരംഭിച്ചു. ഒപ്പം പ്രാദേശിക കമ്പനിയുമായി സഹകരിച്ച് തയ്വാനിൽ ‘ടി എൻ 360’ മിനി ട്രക്കിന്റെ നിർമാണവും തുടങ്ങി. ജപ്പാനു പുറത്ത് ഹോണ്ട സ്ഥാപിക്കുന്ന ആദ്യ നിർമാണശാലയായിരുന്നു തയ്വാനിലേത്.
ക്രമേണ വിവിധ രാജ്യങ്ങളിലേക്കു ഹോണ്ട വാഹന നിർമാണ സൗകര്യം വ്യാപിപ്പിച്ചു; ഏഷ്യയിലും യൂറോപ്പിലും ദക്ഷിണ അമേരിക്കയിലും ചൈനയിലുമൊക്കെ ഹോണ്ട സജീവ സാന്നിധ്യമായി.

ലോകമെങ്ങുമുള്ള ഉപയോക്താക്കൾ നൽകിയ മികച്ച പിന്തുണ മൂലമാണ് കമ്പനിക്ക് 10 കോടി വാഹനങ്ങൾ നിർമിച്ചു വിൽക്കാൻ കഴിഞ്ഞതെന്നു ഹോണ്ട മോട്ടോർ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും റപ്രസന്റേറ്റീവ് ഡയറക്ടറുമായ തകഹിരൊ ഹചിഗൊ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ സഹായിക്കാനും ഡ്രൈവിങ്ങിന്റെ ആഹ്ലാദം പങ്കിടാൻ കമ്പനി സ്ഥാപകൻ പ്രകടിപ്പിച്ച അതേ ആവേശമാണ് ഇന്നും ഹോണ്ടയും അനുബന്ധ സ്ഥാപനങ്ങളും പിന്തുടരുന്നത്. അടുത്ത 10 കോടി ഉപയോക്താക്കളെ സ്വന്തമാക്കാനുള്ള മുന്നേറ്റത്തിൽ ഹോണ്ട കൂടുതൽ ആകർഷക മോഡലുകൾ പുറത്തിറക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. 

Your Rating: