Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യാൻമാറിൽ ഹോണ്ട യൂസ്ഡ് കാർ വ്യാപാരത്തിന്

honda-cars-logo

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മ്യാൻമാറിൽ യൂസ്ഡ് കാർ വ്യാപാര മേഖലയിലേക്കു കൂടി പ്രവർത്തനം വ്യാപിപ്പിച്ചു. പുതിയ പങ്കാളിയായ ഈസ്റ്റേൺ നോവയുടെ സഹകരണത്തോടെയാണു ഹോണ്ട യാംഗോണിൽ പുതിയ ആഫ്റ്റർ സെയിൽസ് ഔട്ട്ലെറ്റ് തുറന്നത്. യാംഗോൺ സിറ്റി പബ്ലിക് ട്രാൻസ്പോർട് അതോറിട്ടി മുൻ ചെയർമാനും മ്യാൻമാർ സായുധ സേന ജനറലുമായ കി തെയ്ൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഹോണ്ട മോട്ടോറിനു പുറമെ ഏഷ്യ ഓഷ്യാനിയ മേഖലയ്ക്കുള്ള ഹോണ്ടയുടെ മേഖല ആസ്ഥാനമായ ഏഷ്യൻ ഹോണ്ട മോട്ടോറും ചേർന്നാണ് ഈസ്റ്റേൺ നോവയുമായി കരാറിൽ ഒപ്പുവച്ചത്. സാമ്പത്തിക രംഗത്ത് എട്ടു ശതമാനത്തിലേറെ വളർച്ചയാണ് അടുത്ത കാലത്തായി മ്യാൻമാർ കൈവരിക്കുന്നതെന്നു ഹോണ്ട വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ ഏഷ്യയിൽ വിൽപ്പന വളർച്ചാ സാധ്യതയേറിയ
വിപണികൾക്കൊപ്പമാണ് അഞ്ചു കോടിയിലേറെ ജനസംഖ്യയുള്ളമ്യാൻമാറിന്റെ സ്ഥാനം.

പുതിയ വാഹനങ്ങൾ വിൽക്കാൻ 2011 മുതൽ തന്നെ ഹോണ്ടയ്ക്കു മ്യാൻമാർ അനുമതി നൽകിയിരുന്നു. തുടർന്ന് ഇതുവരെ 42,000 യൂണിറ്റോളമാണു രാജ്യത്തു കമ്പനി കൈവരിച്ച വിൽപ്പന. ഇത്രയേറെ കാറുകൾ വിപണിയിലെത്തിയ സാഹചര്യത്തിലാണു മ്യാൻമാറിൽ യൂസ്ഡ് കാർ വ്യാപാരത്തിനു തുടക്കമിടുന്നതെന്നും ഹോണ്ട വിശദീകരിച്ചു.  

Your Rating: