Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ദിവസം ഹോണ്ട വിറ്റത് 2.2 ലക്ഷം ഇരുചക്രവാഹനങ്ങൾ

Honda logo

ദീപാവലി ആഘോഷത്തിനു നാന്ദി കുറിക്കുന്ന ധൻ തേരസ് നാളിൽ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) വിറ്റഴിച്ചത് 2.2 ലക്ഷം ഇരുചക്രവാഹനങ്ങൾ. ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ വിപണിയിൽ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന വിൽപ്പനയാണിത്. ആവശ്യം കുത്തനെ ഉയർന്നതോടെ പല ഡീലർഷിപ്പുകളിലും ഉച്ചയോടെതന്നെ ‘ആക്ടീവ’ സ്കൂട്ടറുകളുടെയും ‘ലിവൊ’ ബൈക്കുകളുടെയും സ്റ്റോക്ക് പൂർണമായും വിറ്റു തീർന്നെന്നും എച്ച് എം എസ് ഐ അവകാശപ്പെട്ടു.

Honda Activa ഹോണ്ട ആക്ടീവ

പുതിയ തുടക്കങ്ങൾക്കും പുതിയ വാഹനങ്ങൾ വാങ്ങാനുമൊക്കെ ഏറ്റവും ശുഭകരമെന്നു വിശ്വസിക്കപ്പെടുന്ന ധൻ തേരസിലെ തിരക്ക് പരിഗണിച്ച് ഹോണ്ടയുടെ പല ഡീലർഷിപ്പുകളും അതിരാവിലെ അഞ്ചിനു തന്നെ പ്രവർത്തനം തുടങ്ങി; പല ഷോറൂമുകളും രാത്രി 11 വരെ തുറന്നിരിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഉത്തര, പശ്ചിമ മേഖലകളിൽ ധൻ തേരസ് ആഘോഷിച്ചപ്പോൾ ദക്ഷിണേന്ത്യ ഈ ദിനം ഉത്തരേന്ത്യയ്ക്കു ‘ധനലക്ഷ്മി പൂജ’യായിരുന്നു.

Honda Livo ഹോണ്ട ലിവോ

‘ആക്ടീവ’യ്ക്ക് ആവശ്യക്കാർ കുറവില്ലായിരുന്നെങ്കിലും ധൻ തേരസിൽ തിളങ്ങിയത് ഹോണ്ടയുടെ മോട്ടോർ സൈക്കിൾ ശ്രേണി തന്നെ; മൊത്തം വിൽപ്പനയുടെ 53 ശതമാനത്തോളമാണു ബൈക്കുകളുടെ വിഹിതം. നഗര, അർധ നഗര പ്രദേശങ്ങളിൽ 125 സി സി ബൈക്കായ ‘സി ബി ഷൈനി’നായിരുന്നു പ്രിയമേറെ; ‘ഡ്രീം’ ശ്രേണി തൊട്ടുപിന്നിലും. അടുത്തയിടെ വിപണിയിലെത്തിയ ‘ലിവൊ’യും തകർപ്പൻ പ്രകടനം കാഴ്ചവച്ചെന്നാണ് എച്ച് എം എസ് ഐയുടെ അവകാശവാദം. സ്കൂട്ടർ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ ധൻ തേരസ് നാളിനെ അപേക്ഷിച്ച് 50% ആയിരുന്നു വളർച്ച; പട നയിച്ചത് ‘ആക്ടീവ’ തന്നെ.

Honda CB Shine ഹോണ്ട സിബി ഷൈൻ

അക്ഷയ തൃതീയ, ഗണേഷ് ചതുർഥി, നവരാത്രി, ധൻ തേരസ് തുടങ്ങി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷ വേളകളിലെല്ലാം ഹോണ്ടയുടെ ഇരുചക്രവാഹന ശ്രേണി തകർപ്പൻ നേട്ടം കൈവരിച്ചാണു മുന്നേറുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. ഉത്സവം ഏതായാലും ഇന്ത്യയുടെ ആഘോഷം ഹോണ്ട ഇരുചക്രവാഹനങ്ങൾക്കൊപ്പമാണെന്നും ഗുലേറിയ അവകാശപ്പെട്ടു. ഇക്കൊല്ലം ഇന്ത്യൻ വിപണിയിൽ 15 പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള തീരുമാനവും ഗുണകരമായെന്ന് അദ്ദേഹം വിലയിരുത്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.