Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും ഞെട്ടും ഈ ഡ്രിഫ്റ്റിങ് കണ്ടാൽ

drifting2

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരീസിലെ ടോകിയോ ഡ്രിഫ്റ്റ് എന്ന ചിത്രത്തിലെ കെട്ടിടത്തിനുള്ളിൽ നടത്തുന്ന ഡ്രിഫ്റ്റിങ് മത്സരം കണ്ടിട്ടുണ്ടോ? അതിനെ വെല്ലുന്ന ഡ്രിഫ്റ്റിങ് കാണണോ, എങ്കിൽ ഹൂണിഗന്‍ മോട്ടോർസ്പോർട്സ് പുറത്തിറക്കിയ ബ്ലാക്ക് ഫ്രൈഡേ എന്ന വിഡിയോ കണ്ടാൽ മതി. നെഞ്ചടിപ്പിക്കുന്ന ഡ്രിഫ്റ്റിങാണ് വിഡിയോയിൽ.

drifting

ലോസ്ആഞ്ചൽസിലെ ഉപേക്ഷിക്കപ്പെട്ടൊരു ഷോപ്പിങ് മാളിൽ വെച്ചാണ് ഈ മാരക ഡ്രിഫ്റ്റിങ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മാളിനുള്ളിലും പാർക്കിങ്ങിലുമെല്ലാം ഡ്രിഫ്റ്റ് ചെയ്ത് തകർക്കുകയാണിവർ. 1000 ബിഎച്ച്പി കരുത്തുള്ള രണ്ട് നിസാൻ 370 സി കാറുകളാണ് ഡ്രിഫ്റ്റിങ് വിഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഡ്രിഫ്റ്റിങ് ചാമ്പ്യന്മാരായ ക്രിസ് ഫോർസ്ബെർഗും റയാൻ ടുവേർക്കുമാണ് ഈ അഭ്യാസ പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോ വാഹന പ്രേമികളുടെ ഇടയിൽ സൂപ്പർഹിറ്റായിരിക്കുകയാണ്. രണ്ടു ദിവസം കൊണ്ട് ഏകദേശം 4 ലക്ഷം ആളുകളാണ് വിഡിയോ യുട്യൂബിലൂടെ കണ്ടത്. ടോക്കിയോ ഡ്രിഫ്റ്റിലെ ഡ്രിഫ്റ്റിങ് ഭാഗങ്ങൾ ചിത്രീകരിച്ച മാൾ തന്നെയാണ് ഈ വിഡിയോയുടെ ചിത്രീകരണത്തിനും ഉപയോഗിച്ചത്.

hoonigan Black Friday - Chris Forsberg Drifts Through Abandoned Mall

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.