Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്സവകാല വിൽപ്പന: 20% വളർച്ച മോഹിച്ചു ഹ്യുണ്ടായ്

Hyundai Festival Sale

ദീപാവലി, നവരാത്രി ഉത്സവാഘോഷവേളയിൽ മികച്ച വിൽപ്പന കൈവരിക്കാനാവുമെന്നു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എൽ)നു പ്രതീക്ഷ. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഉത്സവവേളയിൽ വെല്ലുവിളികൾ നേരിട്ടെങ്കിലും ഇക്കൊല്ലം സ്ഥിതിഗതി മെച്ചമാകുമെന്നു കമ്പനി വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില ഇടിഞ്ഞതോടെ രാജ്യത്ത് ഇന്ധന വില കുറഞ്ഞതും പലിശ നിരക്ക് കുറഞ്ഞതും നാണ്യപ്പെരുപ്പ നിരക്ക് കുറഞ്ഞതുമൊക്കെ അനുകൂല ഘടകങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു.

പൊതുവേ വാഹനങ്ങൾക്കുള്ള ആവശ്യം ഗണ്യമായി ഉയർന്നതിനാൽ കഴിഞ്ഞ ഉത്സവകാലത്തെ അപേക്ഷിച്ച് 20 ശതമാനമെങ്കിലും വളർച്ച കൈവരിക്കാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. അതേസമയം ഈ ആഘോഷ വേളയിൽ വാഹന വ്യവസായം മൊത്തത്തിൽ പ്രതീക്ഷിക്കുന്ന വിൽപ്പന വളർച്ച 15 — 17% നിലവാരത്തിലാണ്. പുതിയ അവതരണങ്ങളായ ‘ക്രേറ്റ’യും ‘ഐ 20 ആക്ടീവും’ ‘ഐ 20 എലീറ്റു’മൊക്കെ മികച്ച സ്വീകാര്യത കൈവരിച്ചതാണു കാര്യങ്ങൾ ഹ്യുണ്ടായിക്ക് അനുകൂലമാക്കുന്നതെന്നും ശ്രീവാസ്തവ അവകാശപ്പെട്ടു. പോരെങ്കിൽ പുത്തൻ മോഡലുകളുടെ കുത്തൊഴുക്കിൽ ഇടപാടുകാർ വിലക്കിഴിവ് ആവശ്യപ്പെടുന്നില്ലെന്ന നേട്ടവുമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.